1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2019

സ്വന്തം ലേഖകന്‍: നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ശനിയാഴ്ച്ച രാവിലെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് വച്ചാണ് വിവാഹ സല്‍ക്കാരം നടക്കുക.

ടെലിവിഷന്‍ കോമഡി സീരിയലുകളിലൂടെയാണ് സെന്തില്‍ വെള്ളിത്തിരയിലെത്തുന്നത്. 2009 ല്‍ കലാഭവന്‍ മണിയുടെ പുള്ളിമാനാണ് ആദ്യ ചിത്രം. മിമിക്രിതാരമായി സ്റ്റേജ് ഷോകളിലെ നിറസാന്നിദ്ധ്യമായിരുന്നു താരം.

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന വിനയന്‍ ചിത്രത്തിലൂടെയായിരുന്നു നായകനായുള്ള സെന്തിലിന്റെ അരങ്ങേറ്റം. കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ രാജാമണി എന്നായിരുന്നു സെന്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസില്‍ മന്ത്രിയുടെ വേഷവും സെന്തില്‍ കൈകാര്യം ചെയ്തു. വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 ആണ് സെന്തിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.