1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2012

ലണ്ടന്‍ : ആളുകളില്‍ സന്തോഷം ഉണ്ടാക്കുവാന്‍ കാരണമാകുന്ന ജീന്‍ കണ്ടെത്തി. എന്നാല്‍ അത് സ്ത്രീകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. പുതിയ കണ്ടെത്തല്‍ വഴി സ്ത്രീകള്‍ എന്തുകൊണ്ട് പുരുഷന്‍മാരേക്കാള്‍ സന്തോഷവതികളായി കാണപ്പെടുന്നു എന്ന് വിശദീകരിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. MAOA എന്ന ജീനാണ് സന്തോഷത്തിന് കാരണമാകുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ജീന്‍ തലച്ചോറിലെ സന്തോഷമുണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പ്പാദനത്തെ സ്വാധീനിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

350 സ്ത്രീകളിലും പുരുഷന്‍മാരിലുമാണ് പഠനം നടത്തിയത്. ഓരോത്തരും എത്രത്തോളം സന്തോഷവാന്മാരാണ് എന്ന് അന്വേഷിച്ചതിന് ശേഷം അവരുടെ ഉമീനീരിന്റെ സാമ്പിള്‍ എടുത്ത് ഡിഎന്‍എ പരിശോധന നടത്തുകയായിരുന്നു. MAOA ജീന്‍ രണ്ട് തരമുണ്ട്. ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയുളളതും കുറഞ്ഞ പ്രവര്‍ത്തനക്ഷമതയുളളതും. ഭൂരിഭാഗം സ്ത്രീകളിലും കുറഞ്ഞ പ്രവര്‍ത്തനക്ഷമതയുളള ജീനാണ് കണ്ടുവരുന്നത്. ചിലരില്‍ ഈ രണ്ട് തരം ജീനുകളും കണ്ടുവരാറുണ്ട്. അവര്‍ എപ്പോഴും സന്തോഷവതികളായിരിക്കുമെന്നാണ് കണ്ടെത്തല്‍. ഏതാണ്ട് 59 ശതമാനം പേരിലും ഒരു തരത്തിലുളള ജീനാണ് കണ്ടെത്തിയിട്ടുളളത് 17 ശതമാനം പേരിലും രണ്ട് തരം ഹാപ്പി ജീനുകള്‍ കണ്ടെത്തിയിട്ടുണ്ട്യ നാലില്‍ ഒരാള്‍ക്ക് ഒരുതരത്തിലുളള ഹാപ്പി ജീനുകളും ഇല്ല.

പുരുഷന്‍മാരില്‍ ഏതെങ്കിലും ഒരു തരത്തിലുളള ഹാപ്പിജീന്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവ അവരെ അത്ര സന്തോഷവാന്മാരാക്കുന്നില്ലന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഹാപ്പി ജീനിന്റെ പ്രവര്‍ത്തനഫലം പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റീറോണ്‍ ക്യാന്‍സല്‍ ചെയ്യുന്നതാണ് ഇതിനു കാരണം. എന്നാല്‍ ജീനിന്റെ പ്രവര്‍ത്തനം ആണ്‍കുട്ടികള്‍ക്ക് പൂര്‍ണ്ണമായും ലഭിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറവുളള പുരുഷന്‍മാര്‍ മറ്റുളളവരേക്കാള്‍ സന്തോഷവാന്മാരായിരിക്കും. എന്നാല്‍ സന്തോഷത്തെ സ്വാധീനിക്കുന്നത് ഹാപ്പി ജീന്‍ മാത്രമല്ല. വയസ്സ് മുതല്‍ വരുമാനം വരെയുളള കാര്യങ്ങള്‍ ഒരാളുടെ സന്തോഷത്തെ സ്വാധീനിക്കാറുണ്ട്. എന്നാല്‍ ഈ ജീന്‍ മദ്യപാനത്തെയും സാമൂഹ്യവിരുദ്ധ സ്വഭാവത്തേയും സ്വാധീനിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതായാത് ഹാപ്പി ജീന്‍ കൂടുതല്‍ മദ്യം അകത്താക്കാന്‍ പ്രേരിപ്പിക്കുമെന്ന് സാരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.