1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2012

മാതാപിതാക്കളെ അറിയിക്കാതെ അബോര്‍ഷന്‍ നടത്താന്‍ പതിനഞ്ചുകാരിക്ക് അദ്ധ്യാപകരുടെ സഹായം. സാല്‍ഫോര്‍ഡ് സ്‌കൂളിലാണ് സംഭവം. ഗര്‍ഭിണിയാണന്നറിഞ്ഞ വിദ്യാര്‍ത്ഥിനി മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അദ്ധ്യാപകര്‍ വേണ്ട സഹായം ചെയ്ത് കൊടുത്തത്.
അബോര്‍ഷന് ആശുപത്രിയിലേക്ക് പോകാന്‍ വേണ്ടി പെണ്‍കുട്ടിക്ക് സ്‌കൂളില്‍ നിന്ന് അവധിയും നല്‍കി.
അബോര്‍ഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി പറഞ്ഞാണ് മാതാപിതാക്കള്‍ സംഭവത്തെക്കുറിച്ച് അറിയുന്നത്.

നിലവിലെ നിയമമനുസരിച്ച് അദ്ധ്യാപകര്‍ക്കോ ഡോക്ടര്‍മാര്‍ക്കോ നഴ്‌സുമാര്‍ക്കോ മാതാപിതാക്കളുടെ അറിവോ അനുവാദമോ ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗിക ഉപദേശമോ ചികിത്സയോ നിര്‍ദ്ദേശിക്കാന്‍ കഴിയും. പ്രായപൂര്‍ത്തി ആയിട്ടില്ലെങ്കിലും കുട്ടിക്ക് മാതാപിതാക്കളെ അറിയിക്കാന്‍ താല്‍പ്പര്യമില്ലങ്കില്‍ അത് അനുവദിച്ച് കൊടുക്കാന്‍ ഡോക്ടര്‍മാരും അദ്ധ്യാപകരും ബാധ്യസ്ഥരാണ്. ഈ നിയമം മാതാപിതാക്കളെ കുട്ടികളുടെ ജീവിതത്തില്‍ നിന്ന് പാര്‍ശ്വവല്‍ക്കരിക്കാന്‍ മാത്രമേ സഹായിക്കുവെന്നാണ് ക്യാമ്പെയ്‌നേഴ്‌സിന്റെ വാദം. എന്നാല്‍ അബോര്‍ഷന്റെ ഓരോ ഘട്ടങ്ങളിലും മാതാപിതാക്കളുടെ സാന്നിധ്യത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടിയെ ബോധവത്കരിക്കേണ്ടതുണ്ടെന്നും നിയമം പറയുന്നു.

സാല്‍ഫോര്‍ഡ് പെണ്‍കുട്ടിയുടെ കേസില്‍ മാതാപിതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയന്നാണ് കുട്ടി അബോര്‍ഷന്റെ കാര്യം മാതാപിതാക്കളെ അറിയിക്കാതിരുന്നതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. നിയമത്തിന്റെ മറവില്‍ മാതാപിതാക്കളുടെ കടമകള്‍ അടിച്ചമര്‍ത്തപ്പെടുകയാണന്നും മാത്രമല്ല മാതാപിതാക്കളോട് സ്വന്തം കാര്യങ്ങള്‍ തുറന്ന് പറയുന്നതില്‍ നിന്ന് കുട്ടികള്‍ക്ക് നിയമപരമായി തന്നെ സംരക്ഷണം നല്‍കുന്നത് അവരുടെ ഭാവിയെ അപകടത്തിലാക്കുകയാണന്നും അദ്ധ്യാപികയും സന്നദ്ധസംഘടനാ പ്രവര്‍ത്തകയുമായ മിഖായേല ആസ്റ്റണ്‍ ചൂണ്ടിക്കാണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.