1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2019

സ്വന്തം ലേഖകന്‍: സൗദിയിലെ ഈ ടൂറിസം കേന്ദ്രങ്ങള്‍ ഇനി വിസയില്ലാതെ സന്ദര്‍ശിക്കാം. വിസയില്ലാതെ തന്നെ സൗദിയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കം. അമേരിക്ക ,യൂറോപ്പ് ഉള്‍പ്പെടെ ഏതാനും ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് സൗദിയിലെ ടൂറിസം കേന്ദ്രങ്ങള്‍ വിസ ഇല്ലാതെ സന്ദര്‍ശിക്കാന്‍ അവസരം വരുന്നത്.

സാമ്പത്തികസാമൂഹിക രംഗങ്ങളില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ നീക്കം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ഇല്ലാതെയൊ ഓണ്‍ അറൈവല്‍ വിസ കരസ്ഥമാക്കിയോ സൗദിയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കും. ഇലക്ട്രോണിക് വിസ സംവിധാനം വഴി ഒമ്പതിനായിരത്തോളം ടൂറിസ്റ്റ് വിസകള്‍ ഈയടുത്ത് സൗദി അനുവദിച്ചിരുന്നു. പതിനാല് ദിവസത്തെ കാലാവധിയുള്ള വിസയ്ക്ക് അറുനൂറ്റി നാല്പത് റിയാലായിരുന്നു ഈടാക്കിയിരുന്നത്.

ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ സൗദി നടപ്പിലാക്കുന്നുണ്ട്. റിയാദിലെ ഖിദ്ധിയ്യ മെഗാ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം 2022 ല്‍ തുറന്നു കൊടുക്കാനാണ് തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.