1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2019

സ്വന്തം ലേഖകന്‍: സൗദി മന്ത്രിസഭ അംഗീകരിച്ച വിദേശികള്‍ക്ക് സ്ഥിര താമസത്തിനുള്ള പ്രിവിലേജ് ഇഖാമ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതനുസരിച്ച് സന്നദ്ധരായ വിദേശികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങും. ഇഖാമ ലഭിക്കാനും റദ്ദാകാനുമുള്ള കാരണങ്ങളും മന്ത്രാലയം വിശദീകരിച്ചു. എട്ട് ലക്ഷം റിയാല്‍ നല്‍കുന്നവര്‍ക്കാണ് സ്ഥിരതാമസത്തിനുള്ള ഇഖാമ ലഭിക്കുക. നിലവില്‍ സൗദിയിലുള്ള വിദേശികള്‍ക്കും പ്രിവിലേജ് ഇഖാമക്ക് അപേക്ഷിക്കാവുന്നതാണ്.

കാലാവധിയുള്ള പാസ്‌പ്പോര്‍ട്ട്, 21 വയസ് പൂര്‍ത്തിയായിരിക്കല്‍, രാജ്യം പ്രതീക്ഷിക്കുന്ന സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍, ക്രിമിനല്‍ പശ്ചാത്തലത്തില്‍ നിന്ന് മുക്തമായിരിക്കല്‍, പകര്‍ച്ചവ്യാധി രോഗമില്ലെന്ന് തെളിയിക്കുന്ന ആരോഗ്യ സാക്ഷ്യപത്രം എന്നിവയാണ് പ്രാഥമിക നിബന്ധനകള്‍. സൗദിയിലുള്ളവര്‍ അപേക്ഷിക്കുകയാണെങ്കില്‍ അവര്‍ക്ക് കാലാവധിയുള്ള ഇഖാമയുണ്ടായിരിക്കണം. അപേക്ഷ പരിഗണിച്ചാല്‍ 30 ദിവസത്തിനകം ഫീസടചിരിക്കണം. കൂടാതെ മെഡിക്കല്‍ ഇന്‍ഷുറന്‍സും എടുത്തിരിക്കുകയും വേണം.

രണ്ട് മാസം തടവോ ലക്ഷം റിയാല്‍ പിഴയോ ലഭിക്കുന്ന കുറ്റകൃത്യത്തില്‍ പെടുന്നയാളുടെ പ്രിവിലേജ് ഇഖാമ രാഷ്ട്രം റദ്ദ് ചെയ്യും. സൗദിയില്‍ നിന്ന് നാടുകടത്തണമെന്ന് കോടതി വിധിക്കുന്ന വേളയിലും സമാന നടപടിയുണ്ടാകും. അപേക്ഷകന്‍ നല്‍കിയ വിവരങ്ങള്‍ സത്യസന്ധമല്ലെന്ന് വെളിപ്പെടല്‍, രാഷ്ട്രത്തിന്റെ നിബന്ധനകള്‍ പാലിക്കാതിരിക്കല്‍, പ്രിവിലേജ് ഇഖാമയില്‍ നിന്ന് സ്വയം വിരമിക്കല്‍, മരണം, യോഗ്യത നഷ്ടപ്പെടല്‍ എന്നിവയാണ് റദ്ദ് ചെയ്യാനുള്ള മറ്റു കാരണങ്ങള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.