1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2019

സ്വന്തം ലേഖകന്‍: ബലാകോട്ട് ജെയ്ഷ് ഇ മുഹമ്മദ് ഭീകര പരിശീലന കേന്ദ്രത്തിന് യാതൊരു കേടുപാടുകളുമില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്; വാദം ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍. ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന പാകിസ്താനിലെ ബലാകോട്ട് ജെയ്ഷ് ഇ മുഹമ്മദിന്റെ ഭീകരവാദ പരിശീലന കേന്ദ്രം ഇപ്പോഴും കേടുപാടുകളില്ലാതെ അവിടെത്തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്. ബാലകോട്ടിലെ മത പഠന കേന്ദ്രത്തിന്റെ ഹൈ റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ റോയിട്ടേഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്.

സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ സ്വകാര്യ സാറ്റ്‌ലൈറ്റ് ഓപ്പററേറ്ററായ പ്ലാനറ്റ് ലാബ്‌സ് ഐഎന്‍സി പുറത്തുവിട്ട ചിത്രത്തിലാണ് ബാലകോട്ടിലെ ജെയ്‌ഷെയുടെ മതപഠന കേന്ദ്രം വ്യക്തമായി പതിഞ്ഞിരിക്കുന്നത്. ഇതിനു യാതൊന്നും പറ്റിയില്ലെന്നതാണ് ചിത്രം വ്യക്തമാക്കുന്നത്. 2018 ഏപ്രില്‍ ലഭ്യമായ ചിത്രത്തില്‍നിന്നും വ്യത്യസ്ഥപ്പെട്ട് പുതിയ ചിത്രത്തില്‍ കാണാനായിട്ടില്ല.

കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കു കേടുപാടുകളില്ല, ഭിത്തികള്‍ തകര്‍ന്നിട്ടില്ല, പ്രദേശത്തെ മരങ്ങളൊന്നും നശിച്ചിട്ടുമില്ല, വ്യോമാക്രമണത്തിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളൊന്നും ഈ ചിത്രത്തില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിയില്ലെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഉപഗ്രഹ ചിത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമോ പ്രതിരോധ മന്ത്രാലയമോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും റോയിട്ടേഴ്‌സ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.