1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2019

സ്വന്തം ലേഖകന്‍: ഏഴാം തവണയും തന്നെ ബാധിച്ച ട്യൂമര്‍ നീക്കം ചെയ്യുന്നതിനായി പലയിടങ്ങളില്‍ നിന്നും സ്‌നേഹമായും സഹായമായും എത്തിയ തുകയില്‍ നിന്നും പതിനായിരം രൂപ മുഖ്യമന്ത്രിയുടെ പ്രളയബാധിതര്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നടി ശരണ്യ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സയ്ക്കായി തനിക്ക് ലഭിച്ച തുകയില്‍ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചു നല്‍കുന്നതായി അവര്‍ കുറിച്ചു. 

സിനിമാ–സീരിയല്‍ നടി ശരണ്യ ശശിയുടെ അസുഖാവസ്ഥയെ കുറിച്ചുള്ള വാര്‍ത്തകള്‍ വേദനയോടെയാണ് മലയാളികള്‍ കേട്ടത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ ഏഴാമത്തെ തവണയും ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന വിവരം അറിഞ്ഞ സുഹൃത്തുക്കളും സുമനസ്സുകളും ചികിത്സാസഹായത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെങ്കിലും ചികിത്സ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

ബ്രെയ്ന്‍ ട്യൂമറുമായി ബന്ധപ്പെട്ട ഏഴു ശസ്ത്രക്രിയകളും തൈറോയ്ഡ് ക്യാന്‍സറുമായി ബന്ധപ്പെട്ട രണ്ടു ശസ്ത്രക്രിയകളും അടക്കം ഒമ്പതോളം സര്‍ജറികള്‍ ആണ് ഇതു വരെ നടന്നത്. ചികിത്സ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. ഇനിയും ചികിത്സയ്ക്കും സ്വന്തമായി വീടു പോലുമില്ലാത്ത ശരണ്യയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ എത്ര പണം വേണ്ടി വരുമെന്നോ അറിയാത്ത അവസ്ഥയില്‍ ഫിറോസ് കുന്നം പറമ്പില്‍ എന്നൊരു വ്യക്തി ശരണ്യയെ സഹായിക്കാന്‍ മുന്നോട്ട് വരികയായിരുന്നു. മുഖ്യമന്ത്രിയുടെ സഹായ ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കി.

തുടര്‍ച്ചയായി രോഗം ആവര്‍ത്തിക്കുന്നത് ഒരു അപൂര്‍വ്വമായ കേസായാണ് ഡോക്ടര്‍മാരും നോക്കി കാണുന്നത്. കുംടുംബത്തിന്റെ അത്താണിയായ ശരണ്യയിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്. ശക്തമായ രോഗത്തെ അവരുടെ മനകരുത്തു കൊണ്ട് മാത്രമാണ് അവര്‍ ഇത്രയും അതിജീവിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.