1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2019

സ്വന്തം ലേഖകന്‍: വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലെന്ന് സലാം എയര്. ഇന്ത്യന് ഉപഭൂഖണ്ഡമടക്കം വിവിധ നഗരങ്ങളിലേക്കുള്ള സലാലയില് നിന്ന് സര്വീസ് പരിഗണനയിലാണെന്ന് സലാം എയര് സി.ഇ.ഒ ക്യാപ്റ്റന് മുഹമ്മദ് അഹമ്മദ് അറിയിച്ചു. ഇന്ത്യന് ഉപഭൂഖണ്ഡമടക്കം വിവിധ നഗരങ്ങളിലേക്കുള്ള സര്വിസുകള് ആരംഭിക്കുന്നതിന്റെ സാധ്യതകള് പരിശോധിച്ചുവരുകയാണ്.

അതത് രാജ്യങ്ങളില്‌നിന്നുള്ള ബന്ധപ്പെട്ട അധികൃതരുടെ അനുമതിക്ക് അനുസരിച്ചായിരിക്കും ഇക്കാര്യത്തില് അന്തിമ തീരുമാനമെന്നും സലാലയിലെ സലാം എയറിന്റെ ആദ്യ സെയില്‌സ് ഓഫിസിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ സി.ഇ.ഒ പ്രാദേശിക ദിനപത്രത്തിന് നല്കിയ അഭിമുഖത്തില് പറഞ്ഞു.

ഈ വര്ഷം കൂടുതല് അന്താരാഷ്ട്ര നഗരങ്ങളിലേക്ക് സര്വീസ് തുടങ്ങും. സലാലയില്‍നിന്ന് അബുദാബിയിലേക്കും കുവൈത്തിലേക്കും സര്‍വീസ് ആരംഭിക്കും. സലാലയില്‌നിന്ന് സുഹാറിലേക്കുള്ള സര്വീസ് താല്ക്കാലികമായി നിര്ത്തിവെച്ചിരിക്കുകയാണ്. വൈകുന്നേരങ്ങളില് പ്രകാശം കുറവായതാണ് പ്രശ്‌നം. ഈ പ്രശ്‌നം പരിഹരിച്ച് ഏതാനും ആഴ്ചകള്ക്കുള്ളില് സര്വിസ് പുനരാരംഭിക്കാന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു.

ദോഫാര് ഗവര്ണര് സയ്യിദ് മുഹമ്മദ് ബിന് സുല്ത്താന് അല് ബുസൈദിയുടെ സാന്നിധ്യത്തിലാണ് സെയില്‌സ് ഓഫിസിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. അല് മതാര് സ്ട്രീറ്റില് ദോഫാര് നഗരസഭയുടെ പുതിയ കെട്ടിടത്തിന് എതിര്‍വശത്തായാണ് സലാം എയറിന്റെ സെയില്‍സ് ഓഫിസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.