1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2015

സ്വന്തം ലേഖകന്‍: ഒടുവില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എംപി രാജ്യസഭയില്‍ ആദ്യ ചോദ്യം ഉന്നയിച്ചു, എന്തായിരുന്നു എംപി സച്ചിന്റെ ആദ്യ ചോദ്യം? .
രാജ്യസഭാംഗത്വം ലഭിച്ച് മൂന്നു വര്‍ഷം കഴിഞ്ഞാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആദ്യ ചോദ്യം ചോദിച്ചത്.

സബര്‍ബന്‍ റെയില്‍വേക്ക് പ്രത്യേക പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വെള്ളിയാഴ്ച അദ്ദേഹത്തിന്റെ എഴുതിക്കൊടുത്ത ചോദ്യം വന്നത്. എന്നാല്‍ സഭയില്‍ സച്ചിന്‍ ഹാജരായിരുന്നില്ല.

കൊല്‍ക്കത്ത മെട്രോയ്ക്ക് പ്രത്യേക റെയില്‍വേ സോണ്‍ പദവി അനുവദിച്ചതിന്റെ മാനദണ്ഡം എന്തായിരുന്നുവെന്നും ഇതേ നിലയില്‍ മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലെ സബര്‍ബന്‍ റെയില്‍വേക്കും ഇത് പ്രായോഗികമാക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മെട്രോ ആയതിനാലാണ് അതിന് പ്രത്യേക സോണ്‍ അനുവദിച്ചത്. മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ സബര്‍ബന്‍ സര്‍വീസുകള്‍ റെയില്‍വേയുടെ ഭാഗമാണെന്നും പ്രത്യേക സോണ്‍ അനുവദിക്കാനാവില്ലെന്നും റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ മറുപടി നല്‍കി.

തിങ്കളാഴ്ച സച്ചിന്റെ രണ്ടാമത്തെ ചോദ്യവും വന്നു. ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. 1998ലെ മോട്ടോര്‍വാഹന നിയമത്തിനുപകരം പുതിയ റോഡ് ഗതാഗതസുരക്ഷാനിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നുവെന്ന് റോഡ് ഗതാഗതദേശീയപാത സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മറുപടിയില്‍ അറിയിച്ചു.

2012 ഏപ്രിലിലാണ് സച്ചിന്‍ തെണ്ടുല്‍ക്കറെ രാജ്യസഭയിലേക്ക് നാമനിര്‍ദേശംചെയ്തത്. എങ്കിലും അദ്ദേഹം സഭയില്‍ വിരളമായേ വന്നിരുന്നുള്ളൂ. ഹാജര്‍ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തെ വിവരസാങ്കേതിക വിദ്യയുടെ പാര്‍ലമെന്റ് സമിതിയില്‍ അംഗമാക്കിയത് വിവാദമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.