1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2015

വിംബിള്‍ഡണ്‍ മത്സരങ്ങള്‍ കാണാന്‍ ലണ്ടനിലെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ലണ്ടനില്‍ ബസ് മിസ്സായി. ഗ്രേറ്റ് ഹസിലെ ഓക്‌സ്‌ഫോര്‍ഡ്ഷയര്‍ ബസ് സ്‌റ്റോപ്പിലാണ് സച്ചിന് അബദ്ധം പറ്റിയത്. ചിലരോട് ലിഫ്റ്റ് ചോദിച്ചെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു.

In Great Haseley Oxfordshire. Missed the last bus, can anyone give me a lift??

A photo posted by Sachin Tendulkar (@sachintendulkar) on


സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ബസ് സ്റ്റോപ്പിലെ മരത്തണലില്‍ സച്ചിന്‍ ഇരിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇത് തന്നെ സച്ചിന്‍ ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ റോജര്‍ ഫെഡറര്‍ ആന്‍ഡി മുറെ സെമി ഫൈനല്‍ കാണാന്‍ സച്ചിന്‍, അഞ്ജലി, വിരാട് കോഹ്ലി, അനുഷ്‌കാ ശര്‍മ്മ എന്നിവര്‍ എത്തിയതിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറവലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.