1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2018

സ്വന്തം ലേഖകന്‍: ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും താഴോട്ട്; നിര്‍ക്ക് ഒരു ഡോളറിന് 74.39 രൂപയിലെത്തി. ഈ വര്‍ഷം ഇതുവരെ രൂപയ്ക്കുണ്ടായ ഇടിവ് 16.82 ശതമാനമാണ്. ജനുവരി ഒന്നിന് 63.68 രൂപയായിരുന്നു ഡോളര്‍ വില.

അമേരിക്കയിലെ സര്‍ക്കാര്‍ കടപ്പത്രത്തിന്റെ പ്രായോഗികപലിശ 3.25 ശതമാനത്തിലെത്തി. 2011നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇത് വികസ്വരരാജ്യങ്ങളില്‍നിന്നു നിക്ഷേപങ്ങള്‍ അമേരിക്കയിലേക്കു പോകാന്‍ പ്രേരണയാകുന്നു. ഡോളറിനു കരുത്തു കൂടുന്നത് അതുമൂലമാണ്.

രണ്ടു ദിവസം താണുനിന്ന ക്രൂഡ് ഓ!യില്‍വില വീണ്ടും കയറാന്‍ തുടങ്ങിയതും രൂപയ്ക്കു തിരിച്ചടിയായി. ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 85 ഡോളറിലെത്തി. തിങ്കളാഴ്ച ഉണര്‍വ് കാണിച്ച ഓഹരിവിപണി കഴിഞ്ഞ ദിവസം വലിയ ചാഞ്ചാട്ടങ്ങള്‍ക്കൊടുവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.