1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2011

അല്പം വ്യത്യസ്തമായി ചിന്തിച്ച ഇന്ത്യന്‍ വംശജനായ പ്രഫസര്‍ അശുതോഷ് സക്സേനയുടെ നേതൃത്വത്തിലുള്ള കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞ സംഘം വിവേചന ബുദ്ധിയുള്ള രോബോട്ടിനെയാണ് കണ്ടെതിരിക്കുന്നത്.

പുതിയ തലമുറ റോബട്ടുകളുടെ ഉപജ്ഞാതാക്കള്‍ പറയുന്നത് പുതിയ ചുറ്റുപാടുകളില്‍ അനുയോജ്യമായ തീരുമാനം എടുക്കാന്‍ കഴിയുന്ന റോബട്ടുകള്‍ ആണിവയെന്നാണ്. ഓരോ സാഹചര്യത്തിലും ഉചിതമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവയാണിവ. ഉദാഹരണത്തിനു ഭക്ഷണമേശയിലും ഡിഷ് വാഷറിലും റാക്കിലും പാത്രങ്ങള്‍ അതതുരീതിയില്‍ എടുത്തുവയ്ക്കാന്‍ ഈ റോബട്ടിനു കഴിയും.

സാധാരണ മനുഷ്യരെപ്പോലെ പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ വരാന്‍ ഇനിയും ഏറെക്കാലം കഴിയുമെന്നും ആറുമാസമായ കുട്ടിയെപ്പോലെ പ്രവര്‍ത്തിക്കുന്ന റോബട്ടിനെ നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ അതു വലിയ നേട്ടമായിരിക്കുമെന്നും പ്രൊ: അശുതോഷ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.