1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2012


സക്കറിയ പുത്തന്‍കുളം

പരിശുദ്ധാത്മ കൃപയുടെ അഭിഷേകപൂമഴ പെയ്യിക്കുന്ന റവ. ഫാ. ഡോമിനിക് വാളന്മനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനങ്ങള്‍ ലണ്ടനില്‍ . ജൂലൈ 21, 22 തിയതികളില്‍ ലണ്ടന്‍ കണ്‍വന്‍ഷന്‍ വേദിയായ റോംഫോര്‍ഡിലെ കോര്‍പസ് ക്രിസ്റ്റി കത്തോലിക്ക ദേവാലയത്തില്‍ ദ്വിദിന കണ്‍വന്‍ഷന്‍ നടക്കും. ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയും ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി ഏഴുവരെയുമായിരിക്കും

പരിപാടികള്‍. ദ്വിദിന കണ്‍വന്‍ഷന്‍ നടക്കുന്ന കോര്‍പസ് ക്രിസ്റ്റി ദേവാലയത്തിന്റെ വിലാസം:

Christi RC Church, Lowshoe Lane, Romford RM5 2AP

ജൂലൈ 23, 24, 25 തിയതികളില്‍ ഹൈ വൈകോംബ് വൈക്ലിഫ് കണ്‍വന്‍ഷന്‍ സെന്ററില്‍ റെസിഡെന്‍ഷ്യല്‍ ധ്യാനം നടക്കും. തിങ്കളാഴ്ച രാവിലെ ഒന്‍പതു മുതല്‍ ബുധാനാഴ്ച വൈകുന്നേരം ആറുവരെയാണ് റെസിഡെന്‍ഷ്യല്‍ ധ്യാനം. കുട്ടികള്‍ക്ക് ഇതോടൊപ്പം പ്രത്യേക ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമാണ് റെസിഡെന്‍ഷ്യല്‍ ധ്യാനത്തില്‍ പ്രവേശനം. അവര്‍ തിങ്കളാഴ്ച രാവിലെ ഒന്‍പതിന് തന്നെ ഹൈ വൈകോംബ് വൈക്ലിഫ് കണ്‍വന്‍ഷന്‍ സെന്ററില്‍ എത്തണം.

വൈക്ലിഫ് കണ്‍വന്‍ഷന്‍ സെന്ററിന്റെ വിലാസം:

The Wycliffe Centre, Horsleys Green, High Wycomb, Buckinghamphire HP 3XL

എം 40 മോട്ടോര്‍ വേയില്‍ ജംക്ഷന്‍ അഞ്ചിന് അടുത്താണ് വൈക്ലിഫ് സെന്റര്‍. കൂടുതല്‍ വിവരങ്ങള്‍ റവ. ഫാ. ഇന്നസന്റ് പുത്തന്‍തറയില്‍ നിന്നും അറിയാവുന്നതാണ്: 07400 847090.

കുടുംബ വിശുദ്ധീകരണം, പരിശുദ്ധാത്മ അഭിഷേകം, ആത്മീയ വിടുതല്‍ എന്നീ മേഖലകളില്‍ പ്രത്യേകമായ ദൈവീകകൃപ ലഭിച്ചിട്ടുള്ള വൈദികനാണ് റവ. ഫാ. ഡോമിനിക് വാളന്മനാല്‍ . കാഞ്ഞിരപ്പള്ളി രൂപതയിലെ അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ആണ് അദ്ദേഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.