1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2019

സ്വന്തം ലേഖകന്‍: പ്രതീക്ഷ അസ്തമിക്കുന്നു; അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഒരു മൃതദേഹം ലഭിച്ചതായി സൂചന. വിമാനാപകടത്തില്‍ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ച ചെറു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ബ്രിട്ടീഷ് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഫ്രാന്‍സിലെ നാന്റിസില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് സലയുമായി സഞ്ചരിച്ചിരുന്ന വിമാനം കഴിഞ്ഞ മാസമാണ് ഇംഗ്ലീഷ് ചാനലിന് മുകളില്‍ വെച്ച് അപ്രത്യക്ഷമായത്. സലയും പൈലറ്റും മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. അന്വേഷണം പുനരാരംഭിച്ച ശേഷമാണ് വിമാനാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ഒരു മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജനുവരി 22 മുതലാണ് സാലയെ കാണാതായത്. ലീഗ് വണ്‍ ക്ലബ്ബായ നാന്റെസിന്റെ താരമായ സാല പുതിയ ടീമായ കാര്‍ഡിഫിലേക്ക് പോകും വഴിയെ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിലാവുകയായിരുന്നു. മൂന്ന് ദിവസം തിരഞ്ഞിട്ടും സാലയും പൈലറ്റ് ഡേവിഡിനേയും കണ്ടെത്താനായില്ല. ഇതോടെ തിരച്ചില്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

എന്നാല്‍ തിരച്ചില്‍ തുടരാന്‍ ഫുട്‌ബോള്‍ ലോകവും കുടുംബവും ആവശ്യപ്പെട്ടു. പിന്നാലെ സാമ്പത്തിക ശേഖരണവും നടത്തി. ഇതോടെ സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. തിരച്ചില്‍ നടത്തുന്നതിനായി ഫുട്‌ബോള്‍ താരങ്ങളടക്കം ധനസഹായവുമായെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.