1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2018

സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സിനിമാ സ്‌റ്റൈലില്‍ തടവുചാടിയ കുറ്റവാളിയെ പോലീസ് വീണ്ടും പിടികൂടി. ഫ്രാന്‍സിലെ കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ റിദോയിന്‍ ഫൈദിനെയാണ് പാരീസ് നഗരത്തിന്റെ വടക്കന്‍ നഗരമായ ക്രെയിലില്‍നിന്ന് ഫ്രഞ്ച് പോലീസ് ബുധനാഴ്ച പിടികൂടിയത്.

ജൂലായിലാണ് തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ റോ നഗരത്തിലുള്ള ജയിലില്‍നിന്ന് അധികൃതരെ ഞെട്ടിച്ചുകൊണ്ട് റിദോയിനും കൂട്ടാളികളും രക്ഷപ്പെട്ടത്. തട്ടിയെടുത്ത ഹെലികോപ്റ്ററുപയോഗിച്ച് ആയുധധാരികളുടെ സഹായത്തോടെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ഫൈദ് തടവുചാടിയത്. അതിനുമുന്‍പ് ജയിലുദ്യോഗസ്ഥരെ ഇവര്‍ ബന്ദികളാക്കിയിരുന്നു.

2010ല്‍ ഫൈദ് നടത്തിയ കവര്‍ച്ചയ്ക്കിടെ പോലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ 25 വര്‍ഷം തടവ് അനുഭവിക്കുമ്പോഴാണ് ഇയാള്‍ ഹോളിവുഡ് സ്‌റ്റൈലില്‍ ജയില്‍ചാടിയത്. തന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് ഫൈദ് പുസ്തകമെഴുതിയിട്ടുമുണ്ട്. കൊള്ളക്കാരെ കഥാപാത്രങ്ങളാക്കിയുള്ള സിനിമകളുടെ കടുത്ത ആരാധകനായ ഫൈദ് ആ സിനിമകളാണ് തന്നെ കുറ്റവാളിയാക്കിയതെന്ന് പുസ്തകത്തില്‍ പറയുന്നു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.