1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2018

സ്വന്തം ലേഖകന്‍: യുഎസ് കോണ്‍ഗ്രസിലെത്തുന്ന ചരിത്രത്തിലെ ആദ്യ മുസ്ലീം വനിതയാകാന്‍ റഷീദ ട്‌ലേബ്. നവംബറിലെ തിരഞ്ഞെടുപ്പിനുള്ള ഡമോക്രാറ്റ് പ്രൈമറി വിജയിച്ച റഷീദ ട്‌ലേബ് അപൂര്‍വ നേട്ടത്തിനു തൊട്ടടുത്തെത്തി.

പതിറ്റാണ്ടുകളായി ഡമോക്രാറ്റുകളുടെ കയ്യിലുള്ള സീറ്റിലേക്കു മല്‍സരിക്കാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്ലാത്തതിനാല്‍ റഷീദയുടെ കോണ്‍ഗ്രസ് പ്രവേശനം സുഖമമാകുകയും ചെയ്തു. 1965 മുതല്‍ മിഷിഗന്‍ പതിമൂന്നാം ഡിസ്ട്രിക്ട് പ്രതിനിധിയായിരുന്ന ഡമോക്രാറ്റുകാരന്‍ ജോണ്‍ കോന്യേഴ്‌സിനു പകരമാണു പലസ്തീന്‍ വംശജയായ റഷീദ കോണ്‍ഗ്രസിലെത്തുക.

ലൈംഗികാപവാദ പശ്ചാത്തലത്തില്‍, ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോന്യേഴ്‌സ് കഴിഞ്ഞ ഡിസംബറില്‍ രാജിവയ്ക്കുകയായിരുന്നു. പലസ്തീനില്‍ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ 14 മക്കളില്‍ മൂത്തതാണു റഷീദ. രാഷ്ട്രീയത്തിലിറങ്ങും മുന്‍പ് അഭിഭാഷകയും സാമൂഹികപ്രവര്‍ത്തകയുമായിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.