1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2019

സ്വന്തം ലേഖകന്‍: അധികാരത്തില്‍ എത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി; കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടേയും കടം പ്രധാനമന്ത്രി എഴുതി തള്ളണമെന്നും രാഹുല്‍. വന്‍കിടക്കാരുടെ കടം എഴുതി തള്ളാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി കര്‍ഷകരുടയെും മത്സ്യത്തൊഴിലാളികളുടേയും കടവും എഴുതി തള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു. തൃശൂര്‍ തൃപ്രയാറില്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ആയിരുന്നു ഫിഷര്‍മെന്‍ പാര്‍ലമെന്റിന്റെ സംഘടകര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ലധികം പ്രതിനിധികള്‍ പാര്‍ലമെന്റില്‍ പങ്കെടുത്തു. പ്രസംഗങ്ങള്‍ ഒഴിവാക്കി രാഹുലിനോട് ചോദ്യങ്ങള്‍ ചോദിക്കുകയും രാഹുല്‍ അതിന് ഉത്തരം നല്‍കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചത്.

മല്‍സ്യ തൊഴിലാളികള്‍ക്കായി ഫിഷറീസ് മന്ത്രാലയം എന്ന വാഗ്ദാനം നടപ്പാക്കുമെന്ന് രാഹുല്‍ പറഞ്ഞു. സാധാരണക്കാര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉച്ചത്തില്‍ പറയണം ഭരണകൂടം കേള്‍ക്കാന്‍. എന്നാല്‍ അദാനിയുടെയും അനില്‍ അംബാനിയുടെയും ചുണ്ടനങ്ങിയാല്‍ മോദിക്ക് ആവശ്യം മനസിലാകുമെന്നു രാഹുല്‍ പറഞ്ഞു. രാഹുലിന്റെ വാക്കുകള്‍ക്ക് കയ്യടിയോടെയാണ് വേദിയും സദസും പിന്തുണ നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.