1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2019

സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ദുബായില്‍; ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുബായില്‍ എത്തി. രണ്ടു ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം ഇന്ന് വൈകുന്നേരം ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രവാസികളെ നാളെ അബൂദബിയില്‍ ഇന്ത്യന്‍ ബിസിനസ് സമൂഹം ഒരുക്കുന്ന ചടങ്ങിലും രാഹുല്‍ പങ്കെടുക്കും.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാഹുല്‍ഗാന്ധിക്ക് പ്രവാസി സമൂഹം വന്‍ വരവേല്‍പാണ് ഒരുക്കിയത്.നൂറുകണക്കിന് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരാണ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ തടിച്ചുകൂടിയത്. ഇന്ന് രാവിലെ ജബല്‍അലിയിലെ ലേബര്‍ ക്യാമ്പില്‍ രാഹുല്‍ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് രണ്ടിന് ദുബൈയിലെ ഇന്ത്യന്‍ ബിസിനസ് സമൂഹവുമായി സംവദിക്കും.

യു.എ.ഇ സമയം വൈകുന്നേരം നാലിനാണ് സാംസ്‌കാരിക സമ്മേളനം. മഹാത്മാഗാന്ധിയുടെ 150 ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കുന്ന പരിപാടിയില്‍ ഇന്ത്യ എന്ന ആശയം എന്ന വിഷയത്തില്‍ രാഹുല്‍ സംസാരിക്കും. ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.സി വേണുഗോപാല്‍ തുടങ്ങിയവരും ഒപ്പമുണ്ടാകും. കാല്‍ലക്ഷത്തിലേറെ പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ സൗകര്യമൊരുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.