1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2019

സ്വന്തം ലേഖകന്‍: വയനാടുമായി ദീര്‍ഘകാല ബന്ധം ഉണ്ടാക്കാനാണ് ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി; റെയില്‍വേ ക്രോസില്‍ ചാടിയിറങ്ങി ഷാനിമോളുടെ കൊച്ചു മകനെ ലാളിക്കുന്ന വീഡിയോ വൈറല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. വയനാട്ടിലെ ചികില്‍സാ സൗകര്യങ്ങളിലെ അപര്യാപ്ത, രാത്രിയാത്രാ നിരോധനം, വന്യമൃഗ ശല്യം എന്നീ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തും. വിവിധ ജാതി മതസ്ഥരും വ്യത്യസ്ത പാര്‍ട്ടികളില്‍പ്പെട്ടവരും ഐക്യത്തോടെ വസിക്കുന്ന വയനാട് രാജ്യത്തിനു തന്നെ മാതൃകയാണ്. ഈ നാടിനെ പ്രതിനിധീകരിക്കാന്‍ അവസരം കിട്ടിയത് വലിയ അംഗീകാരമാണ്. ഒരു രാഷ്ട്രീയ നേതാവായല്ല; നിങ്ങളുടെ മകനായി, സഹോദരനായി, കൂട്ടുകാരനായാണ് ഇവിടെ വന്നിരിക്കുന്നത് രാഹുല്‍ പറഞ്ഞു.

വയനാട്ടില്‍ മല്‍സരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. നിങ്ങള്‍ക്ക് എന്താണു പറയാനുള്ളതെന്നു കേള്‍ക്കുന്നതിനാണ് ഞാന്‍ വന്നിരിക്കുന്നത്. സ്‌നേഹത്തോടയും സഹിഷ്ണുതയോടെ ഒന്നിച്ചു കഴിയുന്ന ഒരു നാടാണ് വയനാടെന്ന് രാജ്യത്തിന് ഒട്ടാകെ കാണിച്ചു കൊടുക്കണം. നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ല. തനിക്ക് മല്‍സരിക്കാന്‍ ഏറ്റവും യോജ്യമായ സ്ഥലമാണ് വയനാട്. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഉദാഹരണമാണു കേരളം. വയനാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. ഒന്നും അടിച്ചേല്‍പ്പിക്കില്ല. കുറച്ചുനാളുകളിലേക്കല്ല ജീവിതമൊട്ടാകെ നിങ്ങള്‍ക്കൊപ്പം തുടരാനാണ് ഞാന്‍ ആഗ്രിക്കുന്നത് – രാഹുല്‍ ഗാന്ധി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപ്രതീക്ഷിതമായി മുന്നില്‍ കണ്ട കുഞ്ഞുവാവയെ ലാളിച്ചും താലോലിച്ചും രാഹുല്‍ താരമായി. ആലപ്പുഴ സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ മകളും മരുമകനും കൊച്ചുമകനുമാണ് പ്രതീക്ഷിക്കാത്ത സമയത്ത് രാഹുല്‍ ഗാന്ധിക്ക് മുന്നിലെത്തിയത്. ആലപ്പുഴ എ.ജെ.പാര്‍ക്കില്‍നിന്ന് ആഹാരശേഷം വിശ്രമത്തിനായി ആലപ്പുഴ റസ്റ്റ്ഹൗസിലേക്ക് പോകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ മുമ്പില്‍ ഇവര്‍ പെട്ടത്. സുരക്ഷാ വാഹനങ്ങള്‍ ഒന്നിന് പുറകേ ഒന്നായി റസ്റ്റ്ഹൗസിലേക്ക് കുതിക്കുകയായിരുന്നു. വഴിയിലുള്ള റെയില്‍വേ ക്രോസ് തീവണ്ടിക്ക് കടന്നുപോകുന്നതിനായി അടച്ചു. വാഹനത്തിനുള്ളില്‍ ഇരിക്കുകയായിരുന്നു രാഹുല്‍. കുറച്ച് അകലെയായി ഷാനിമോളുടെ ഭര്‍ത്താവ് ഉസ്മാനും മകള്‍ ആസിയ തമിയും മരുമകന്‍ ഷാനാസും റോഡരികില്‍ നില്‍ക്കുകയായിരുന്നു.

രാഹുലിന്റെ പുറകിലെ വാഹനത്തിലുണ്ടായിരുന്ന ഷാനിമോള്‍ ഇറങ്ങിവന്ന് വാഹനത്തിലിരുന്ന രാഹുല്‍ ഗാന്ധിയെ റോഡരികിലുള്ളത് തന്റെ കുടുംബമാണെന്ന് അറിയിച്ചു. ഇത് കേട്ടതോടെ രാഹുല്‍ വാഹനത്തില്‍നിന്ന് ചാടിയിറങ്ങി. നിനച്ചിരിക്കാതെയുള്ള രാഹുലിന്റെ പ്രവൃത്തിയില്‍ എസ്.പി.ജി.ക്കാരും പെട്ടു. എസ്.പി.ജി.ക്കാര്‍ അദ്ദേഹത്തിന് സുരക്ഷാവലയം തീര്‍ത്ത് ചുറ്റിനും കൂടി. പുറത്തിറങ്ങിയ രാഹുല്‍ ഷാനിമോളുടെ കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കുവച്ചു. ഷാനിമോളുടെ മകളുടെ കുട്ടിയെ താലോലിച്ചു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.