1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2019

സ്വന്തം ലേഖകന്‍: ‘ഇതാ പ്രൈം ടൈം മിനിസ്റ്റര്‍!’ മോദിയുടെ കൂടുതല് ഷൂട്ടിങ് ലൊക്കേഷന് ചിത്രങ്ങള് പുറത്തുവിട്ട് രാഹുല് ഗാന്ധി; ‘ഫോട്ടോ ഷൂട്ട് നടന്നത് അന്നേ ദിവസം രാവിലെ,’ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് രാഹുല്‍ നിര്‍ത്തണമെന്ന് ബി.ജെ.പി. പുല്വാമ ഭീകരാക്രമണം നടന്നതിനുശേഷം പ്രധാനമന്ത്രി ഷൂട്ടിങ് തിരക്കിലായിരുന്നെന്ന ആരോപണത്തിനു പിന്നാലെ മോദിയുടെ ലൊക്കേഷന് ചിത്രങ്ങള് പുറത്തുവിട്ട് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി.

ട്വിറ്ററിലൂടെയാണ് രാഹുല് ഗാന്ധി ചിത്രങ്ങള് പുറത്തുവിട്ടത്. പ്രധാനമന്ത്രി ജിം കോര്ബറ്റ് പാര്ക്കില് ക്യാമറയ്ക്കു മുമ്പില് നില്ക്കുന്ന നാല് ചിത്രങ്ങളാണ് രാഹുല് പുറത്തുവിട്ടത്. ’40 പട്ടാളക്കാര് പുല്വാമയില് രക്തസാക്ഷികളായി മൂന്നു മണിക്കൂറിനുശേഷം ‘പ്രൈം ടൈം മിനിസ്റ്റര്’ ഒരു സിനിമാ ഷൂട്ടിങ്ങിലായിരുന്നു.’ എന്നു കുറിച്ചുകൊണ്ടാണ് രാഹുല് ചിത്രങ്ങള് പങ്കുവെച്ചത്.

‘രാജ്യവും രക്തസാക്ഷികളുടെ വീടും സങ്കടപ്പുഴയായപ്പോള് മോദി പുഴയോരത്ത് നിന്ന് ചിരിക്കുകയും ഫോട്ടോഷൂട്ട് നടത്തുകയും ചെയ്യുന്നു,’ എന്നും രാഹുല് കുറിച്ചു. ഒരു പ്രമോഷണല് ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മോദി ജിം കോര്ബറ്റ് പാര്ക്കിലെത്തിയത്. കഴിഞ്ഞദിവസം കോണ്ഗ്രസ് വക്താവ് രണ്ദീപ് സിങ് സുര്‌ജേവാലയാണ് വാര്ത്താ സമ്മേളനത്തില് മോദിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്.

അതേസമയം ഫെബ്രുവരി 14 ന് പുല്വാമ ഭീകരാക്രമണം നടക്കുമ്പോള് പ്രധാനമന്ത്രി നരേന്ദ്രമോദി ഫോട്ടോ ഷൂട്ടിലായിരുന്നുവെന്ന കോണ്ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി രംഗത്തെത്തി. രാവിലെ നടന്ന ഫോട്ടോ ഷൂട്ടിന്റെ ഫോട്ടോ ഉപയോഗിച്ച് രാഹുല് ഗാന്ധി വ്യാജവാര്ത്ത പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. രാഹുലിന്റെ ട്വീറ്റിന് മറുട്വീറ്റുമായാണ് ബി.ജെ.പി മറുപടി നല്കിയിരിക്കുന്നത്.

‘രാഹുല് ജി, ഇന്ത്യ നിങ്ങളുടെ വ്യാജവാര്ത്തയില് ക്ഷീണിച്ചിരിക്കുന്നു. അന്നേ ദിവസം രാവിലെ എടുത്ത ഫോട്ടോകള് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനായി പങ്കുവെക്കുന്നത് നിര്ത്തൂ.. ഒരു പക്ഷേ, ആക്രമണം നടക്കുമെന്ന് നിങ്ങള് നേരത്തെ അറിഞ്ഞിരിക്കാം, എന്നാല് രാജ്യത്തെ ജനങ്ങള് വിവരം അറിഞ്ഞത് വൈകിട്ടാണ്. അടുത്ത തവണ നല്ല അവസരത്തിനായി ശ്രമിക്കുക.. സൈനികരുടെ വീരമൃത്യുവിനെ ഇതിലേക്ക് വലിച്ചിഴയ്ക്കാതിരിക്കുക,’ രാഹുല് ഗാന്ധിയുടെ ട്വീറ്റിന് ബി.ജെ.പി മറുപടി നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.