1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2019

സ്വന്തം ലേഖകന്‍: കൊച്ചി മെട്രോയുടെ പുതിയ പാതയിലെ ഉദ്ഘാടനം ഇന്ന്. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വാട്ടര്‍ മെട്രോയുടെ ആദ്യ ടെര്‍മിനലിന്റെയും പേട്ട എസ് എന്‍ ജംഗ്ഷന്റെയും നിര്‍മ്മാണോല്‍ഘാടനവും ഇതോടൊപ്പം നടക്കും.

മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാതയാണ് മുഖ്യമന്ത്രി യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി മുഖ്യാതിഥിയാകും.

ബുധനാഴ്ച(സെപ്റ്റംബര്‍ നാല്) മുതല്‍ പതിനാല് ദിവസത്തേക്ക് യാത്രക്കാ!ര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ് ലഭിക്കും. 5600 കോടി രൂപയാണ് ഇത് വരെയുള്ള കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചെലവ്. പുതിയ അഞ്ച് സ്റ്റേഷന്‍ കൂടി വരുന്നതോടെ ആകെയുള്ള സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നാകും. ആകെ ദൂരം 23.81 കിലോമീറ്ററും.

ജൂലൈ 21നായിരുന്നു പുതിയ പാതയില്‍ പരീക്ഷണ ഓട്ടം. ഇത് വിജയകരമായിരുന്നു. മഹാരാജാസ് കോളേജ് മുതല്‍ തൈക്കൂടംവരെയുള്ള പാതയാണ് രണ്ടാംഘട്ടമെങ്കിലും 1.5 കി.മി ദൂരമായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്. ക്യാന്‍ഡി ലിവര്‍ പാലത്തിലാണ് പരീക്ഷണ ഓട്ടം നടന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.