1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2019

സ്വന്തം ലേഖകന്‍: ഇടിമിന്നല്‍ ഉളളപ്പോള്‍ തുറസായ സ്ഥലത്ത് നില്‍ക്കരുതെന്ന് പറയാറുണ്ട്. പക്ഷേ പലരും ഇത് അവഗണിക്കാറാണ് പതിവ്. ഇത്തരം ജാഗ്രത നിര്‍ദേശങ്ങള്‍ പിന്തുടരാതിരിക്കുന്നത് ജീവന് ഭീഷണിയാകുമെന്ന് ബോധ്യപ്പെടുത്തുന്നൊരു ദൃശ്യമാണ് പുറത്തുവന്നിട്ടുളളത്.

ഇടിമിന്നല്‍ തന്റെ ശരീരത്തിലേല്‍ക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണ് സൗത്ത് കരോലിനയിലെ റോമുലസ് മക്‌നെയില്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. മഴയും ഇടിമിന്നലും ഉളളപ്പോള്‍ തുറസായ സ്ഥലത്തുകൂടെ കുടയും പിടിച്ച് നടക്കുമ്പോഴാണ് മക്‌നെയിലിന്റെ തൊട്ടരികിലായി ഇടിമിന്നലേറ്റത്. വലിയ പരുക്കുകളൊന്നും കൂടാതെ മക്‌നെയില്‍ രക്ഷപ്പെട്ടു. പിന്നീട് അദ്ദേഹം തനിക്കുണ്ടായ അനുഭവത്തിന്റെ വീഡിയോയും ചിത്രവും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇടിമിന്നലുളളപ്പോള്‍ പുറത്തിറങ്ങുന്നത് ഇടിമിന്നലേല്‍ക്കാന്‍ സാധ്യതയുളളതായി താന്‍ ചിന്തിച്ചിരുന്നുവെന്ന് മക്‌നെയില്‍ പറഞ്ഞതായി ഡബ്ല്യുഎംബിഎഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടമിന്നലേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നിയിരുന്നു. പക്ഷേ എത്രയും വേഗം വീട്ടിലെത്തി എന്തെങ്കിലും കഴിക്കുന്നതിനുവേണ്ടിയാണ് ഇടിമിന്നലുളളപ്പോള്‍ പുറത്തേക്കിറങ്ങിയതെന്നും മക്‌നെയില്‍ പറഞ്ഞു. അതേസമയം, മക്‌നെയില്‍ പോസ്റ്റ് വീഡിയോയും ചിത്രവും കണ്ട് പലരും ഞെട്ടിയിരിക്കുകയാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.