1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2019

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാന്റാസ് ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസ് ആരംഭിക്കുന്നു. സിഡ്‌നിയിലേക്ക് ന്യൂയോര്‍ക്ക്, ലണ്ടന്‍ എന്നിവടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് ക്വാന്റാസ് ആരംഭിക്കാനൊരുങ്ങുന്നത്.

ദീര്‍ഘയാത്രകള്‍ പൈലറ്റുമാരേയും യാത്രക്കാരേയും പ്രതികൂലമായി ബാധിക്കാനിടയുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ പരീക്ഷണ സര്‍വീസ് നടത്തുന്ന കാര്യവും ക്വാന്റാസിന്റെ പരിഗണനയിലുണ്ട്. 19 മണിക്കൂര്‍ നീളുന്ന വിമാനസര്‍വീസ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു.

ബോയിങ് 7879 വിമാനങ്ങളാണ് സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്നത്. യാത്രക്കാരുടെ ആരോഗ്യനില, ഉറക്കത്തിന്റെ രീതി, ഭക്ഷണശീലം എന്നിവ നിരീക്ഷിച്ച ശേഷമായിരിക്കും ദൈര്‍ഘ്യമേറിയ സര്‍വീസ് ആരംഭിക്കുക. ഓസ്ട്രലിയയിലെ പെര്‍ത്തില്‍ നിന്ന് ലണ്ടനിലേക്ക് 17 മണിക്കൂര്‍ നീളുന്ന വിമാനസര്‍വീസ് ക്വാന്റാസ് കഴിഞ്ഞ കൊല്ലം ആരംഭിച്ചിരുന്നു.

ഇന്ധനവിലവര്‍ധനവും ഓസ്‌ട്രേലിയന്‍ ഡോളറിനുണ്ടായിട്ടുള്ള ഇടിവും ക്വാന്റാസിന്റെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ദീര്‍ഘദൂര സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത് വഴി ഇത് മറികടക്കാനാവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.