1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2019

സ്വന്തം ലേഖകന്‍: ഫിലിപ് രാജകുമാരന്‍ ഇനി വളയം പിടിക്കില്ല; ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പ്പിച്ചു. നോര്‍ഫോക്കില്‍ ഒരു മാസം മുന്‍പുണ്ടായ കാറപകടത്തേത്തുടര്‍ന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പിച്ചു. അപകടത്തില്‍ രാജകുമാരനു പരുക്കേറ്റില്ലെങ്കിലും ഇടിച്ച കാറില്‍ ഉണ്ടായിരുന്ന രണ്ടു സ്തീകള്‍ക്കു പരുക്കേറ്റിരുന്നു. ഡ്രൈവിങ് ലൈസന്‍സ് അദ്ദേഹം നോര്‍ഫോക്ക് പൊലീസിനു കൈമാറി.

ലൈസന്‍സ് തിരിച്ചേല്‍പിച്ചത് കേസില്‍ രാജകുമാരനു ഗുണകരമായേക്കും. ഇക്കാര്യം കൂടി കണക്കിലെടുത്തായിരിക്കും തുടര്‍നടപടി. പൊതുതാല്‍പര്യം കണക്കിലെടുത്തു നിയമനടപടി തന്നെ ഉണ്ടായില്ലെന്നു വരാം. ജനുവരി 17ന് മറ്റൊരു കാറില്‍ ഇടിച്ചു രാജകുമാരന്റെ കാര്‍ മറിയുകയായിരുന്നു. അധ്യാപികയായ ടൗണ്‍സെന്‍ഡിന്റെ (28) കാലില്‍ മുറിവുണ്ടായി. കൂടെയുണ്ടായിരുന്ന എമ്മ ഫെയര്‍വെതറിന്റെ (46) കൈയൊടി!ഞ്ഞു. ടൗണ്‍സെന്‍ഡിന്റെ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അപകടം നടന്നു രണ്ടു ദിവസം കഴിഞ്ഞു സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുന്ന രാജകുമാരന്റെ ചിത്രം പുറത്തുവന്നിരുന്നു. രണ്ടു സംഭവങ്ങളും രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. യുകെയില്‍ 70 വയസ്സ് ആണ് ലൈസന്‍സിനുള്ള പ്രായപരിധിയെങ്കിലും ആവശ്യക്കാര്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ നിയമം അനുവദിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.