1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2011

ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ നഗ്നയാവുമെന്ന് പ്രഖ്യാപിച്ചതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ മുംബൈ മോഡല്‍ പൂനം പാണ്ഡെ വാഗ്ദനം ഭാഗികമായി പാലിച്ചു. മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററിലാണ് പൂനം തുണിയുരിഞ്ഞത്. പൂര്‍ണ നഗ്നയായില്ലെങ്കിലും ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളാണ് പൂനം ട്വിറ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയിട്ടു മാസങ്ങളായെങ്കിലും പൂനത്തിനു ഇപ്പോഴാണ് വാഗ്ദാനം പാലിക്കാനുള്ള അവസരം ലഭിച്ചത്.

ലോകകപ്പ് നേടിയതിന്റെ സന്തോഷം ആഘോഷിയ്ക്കാനല്ല, മറിച്ച് ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീം തോറ്റുതോറ്റ് തൊലിയുരിഞ്ഞ് നില്‍ക്കുന്നതിന്റെ നിരാശയിലാണ് പൂനം ഇത് ചെയ്തത്.

ഇന്ത്യന്‍ ടീം അവശേഷിക്കുന്ന ഏകദിന മത്സരങ്ങളിലെങ്കിലും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തണമെന്ന ആഗ്രഹത്താലാണ് ഈ ചെറിയ സാഹസം. നമ്മുടെ സമയം വരുമെന്നും, ഇംഗ്ലണ്ടിനെ എന്റെ ടീം പരാജയപ്പെടുത്തുമെന്നും ചിത്രത്തിനൊപ്പം പൂനത്തിന്റെ ട്വീറ്റുമുണ്ട്.

ടെസ്റ്റ് മത്സരത്തില്‍ ഒരു സമനിലപോലും പിടിക്കാനാവാതെ ദയനീയമായി കീഴടങ്ങിയ ഇന്ത്യ ഏക ട്വന്റി 20 മത്സരവും ഇംഗ്ലണ്ടിന് സമ്മാനിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ആദ്യ ഏകദിനം മഴ കൊണ്ടുപോയതോടെ ഇനിയുള്ള മത്സരത്തിലെങ്കിലും തന്നെക്കൊണ്ടാവുന്ന സഹായം ചെയ്യാനാണ് പൂനത്തിന്റെ ശ്രമം. എന്തൊക്കെ കാണിച്ചാലും ഇന്ത്യ കളി ജയിക്കുമോയെന്ന കാര്യം കണ്ടുതന്നെ അറിയണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.