1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2011

ക്രിസ്മസ് സമയത്ത് രാത്രിയില്‍ ഏതു വീടിന്റെ മുന്‍പിലും കാണാം തിളങ്ങി നില്‍ക്കുന്ന ക്രിസ്ത്മസ് ട്രീ.ചിലപ്പോള്‍ മഴവില്‍ നിറങ്ങളില്‍ ഇങ്ങനെ ഇടവിട്ട് കത്തുമ്പോള്‍ തൊട്ടടുത്തുള്ള വീട് പോലും ഒന്ന് സ്വകാര്യമായി അഹങ്കരിച്ച് പോകും. ഇപ്പോള്‍ എത്ര രൂപ മുടക്കിയാലും മതിയാവില്ല ക്രിസ്മസ് ട്രീ ലൈറ്റുകള്‍ക്ക് എന്നാണു മിക്കവാറും ജനങ്ങളുടെ വിശ്വാസം.ഇതിനെയെല്ലാം മറികടന്നു ഇതാ ഒരു ലൈറ്റ്‌ മുത്തശ്ശി.

പ്ലൈമൌത്തിലെ വിന്ന ഷാഡിക്ക് എന്ന സ്ത്രീ 42 വര്‍ഷമായി ക്രിസ്മസ് ആഘോഷിക്കുന്നത് ഒരേ ക്രിസ്തുമസ് ട്രീ കൊണ്ടാണ്. 42 വര്‍ഷമായി ഒരു മഞ്ഞിലും ഉറയാതെ കണ്ണ് ചിമ്മുന്നു. 1969 ല്‍ വൂള്‍ വര്ത്സില്‍ നിന്നും വെറും3 പൗണ്ടിനാണ് വിന്ന ഈ ലൈറ്റുകള്‍ വാങ്ങുന്നത്. അന്നുതൊട്ടിന്നുവരെ വിന്നക്ക് ഇവര്‍ ഒരു പ്രശ്നവും ഉണ്ടാകാതെ അവളുടെ ക്രിസ്മസ് രാത്രികളെ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നു.

വിന്നയുടെ എല്ലാ ക്രിസ്മസിന്നും തന്റെ ക്രിസ്മസ് ട്രീയും മനോഹരമായ നിറങ്ങള്‍ കൊണ്ട് അലങ്കരിക്കുമായിരുന്നു.ക്രിസ്മസ് ട്രീക്ക് 27 വയസ്സ പ്രായമുണ്ട് എന്നത് വേറെ കാര്യം. വിന്നിയുടെ മകന്‍ റോസ്സ് ഇതിനെല്ലാം കൂട്ടിരിക്കും ഇത്രയും പ്രായമായിട്ടും തന്നെ വിട്ടു പിരിയാത്ത ക്രിസ്മസ് ട്രീയെയും ലൈറ്റിനെയും വിന്ന പ്രത്യേകം സ്നേഹിക്കുന്നു..

വിന്നയുടെ ക്രിസ്മസ് ശേഖരങ്ങള്‍ എല്ലാം 1950 മുതല്‍ കൂടിവച്ചവയാണ്. ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കുന്നത് പോലെയാണ് അവര്‍ക്ക് ഓരോ ക്രിസ്മസ്സും. 42 വര്‍ഷത്തെ കഥകള്‍ ഉള്ളിലൊളിപ്പിച് ക്രിസ്മസ് വിളക്കുകളും 27 വര്‍ഷത്തെ ഓര്‍മകളുമായി ഒരു ക്രിസ്മസ് ട്രീയും ഉള്ളപ്പോള്‍ വിന്നയുടെ കൂടെ എത്ര ക്രിസ്മസ് ഓര്‍മ്മകള്‍ കാണും .”ഇവരെല്ലാം എന്നെ ഒരുപാട് വര്ഷം പിറകിലോട്ട് കൂടികൊണ്ട് പോകാറുണ്ട് “എന്ന് 69 കാരിയായ വിന്ന പറയുന്നത് വെറുതെയാണോ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.