February 22, 2012.

പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 18-ല്‍ നിന്നു 17- ലേക്കു മാറ്റണമെന്ന പരാതിയെ കുറിച്ചു ചര്‍ച്ച നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് ഇന്നു ചര്‍ച്ച നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ നളിനി നെറ്റോയെ കേന്ദ്ര കമ്മീഷന്‍ ചുമതലപ്പെടുത്തി.

മാര്‍ച്ച് 18 ഞായറാഴ്ചയായതിനാല്‍ തെരഞ്ഞെടുപ്പ് ഒരു ദിവസം മുമ്പേയാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എല്‍ഡിഎഫും ഈ അഭിപ്രായത്തോടു യോജിച്ചിട്ടുള്ളതിനാല്‍ ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ പാര്‍ട്ടികള്‍ ഒരേ അഭിപ്രായമാവും അറിയിക്കുക.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന ചര്‍ച്ചയുടെ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം കേന്ദ്ര കമ്മീഷനാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അതേസമയം, തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കമ്മീഷന്‍ ഇന്നു പുറപ്പെടുവിക്കും.

delicious facebook twitter yahoo digg digg

Leave a Reply

Press ctrl+g to toggle between English and Malayalam.

You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>