1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2019

സ്വന്തം ലേഖകന്‍: ‘എന്റെ അച്ഛന്‍ ചെത്തു തൊഴിലാളിയായിരുന്നു ജ്യേഷ്ടന്‍മാരും ചെത്തു തൊഴിലാണ് എടുത്തിരുന്നത്. ഞാനും അത് തന്നെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും; കാലം മാറിയില്ലേ,’ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി മുഖ്യമന്ത്രി.

‘എത്രകാലമായി വ്യക്തിപരമായ അധിക്ഷേപം ഞാന്‍ കേള്‍ക്കുന്നു. അങ്ങനെയൊരു ജാതിക്കാരനായി അവരെന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരികുന്നുണ്ട്. പണ്ട് ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്ന സമയത്ത് ഇന്ന ജാതിയിലുള്ളവര്‍ ഇന്ന തൊഴിലേ എടുക്കാന്‍ പാടുള്ളുവെന്നുണ്ട്.

എന്റെ അച്ഛന്‍ ചെത്തുതൊഴിലാളിയായിരുന്നു ജ്യേഷ്ടന്‍മാരും ചെത്തു തൊഴിലാണ് എടുത്തിരുന്നത്. അപ്പോള്‍ വിജയനും ചെത്തു തൊഴിലേ എടുക്കാന്‍ പാടുള്ളുവെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടാകും. അവരോടെന്ത് പറയാനാണ്. കാലം മാറിപ്പോയല്ലോ. പുതിയ കാലമല്ലേ,’ ഇതൊക്കെ പറയുന്നവര്‍ അത് മനസ്സിലാക്കുന്നത് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വ്യക്തപരമായ അധിക്ഷേപിക്കുന്നവര്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.