1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2019

സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണുകളില്‍ ഇനി ആര്‍ത്തവ ഇമോജിയും; മാര്‍ച്ച് മുതല്‍ ഫോണുകളില്‍ ഉപയോഗിക്കാം. നീല കലര്‍ന്ന പാശ്ചത്തലത്തിലുള്ള വലിയ തടിച്ച രക്തതുള്ളിയാണ് ഇമോജി. സാധരണ നിലയില്‍ സാനിറ്ററി നാപ്കിന്‍ പരസ്യത്തില്‍ കാണുന്ന പാശ്ചത്തലത്തില്‍ തന്നെയായിരിക്കും ഇത്.

ആര്‍ത്തവം ജൈവികപ്രക്രിയ മാത്രമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിലേക്ക് എത്തിക്കലാണ് ഇമോജിയുടെ പ്രധാന ഉദ്ദേശം.പലപ്പോഴും പുരുഷന്‍മാര്‍ സ്ത്രീയുടെ ആര്‍ത്തവ കാലത്തെ കുറിച്ച് അജ്ഞരാണ്. അതിനാലാണ് ആര്‍ത്തവകാലത്തെ കുറിച്ച് പുരുഷന്‍മാര്‍ക്കും അവബോധമുണ്ടാക്കുകയെന്നതാണ് യു.കെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ ലക്ഷ്യം.

അതിന്റെ ഭാഗമായിട്ടുള്ള ക്യാംപയിന്റെ ഭാഗമായി സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവ ഇമോജി വരുന്നത്. തനിക്ക് ആര്‍ത്തവകാലമാണെന്ന് ഇമോജിയിലൂടെ സ്ത്രീക്ക് വ്യക്തമാക്കാന്‍ സാധിക്കുമെന്ന് പ്ലാന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യത്യാസം അവരുടെ മാനസികാവസ്ഥയെ ബാധിക്കാറുണ്ട്.

അതിനാല്‍ ഇമോജി പങ്കുവെയ്ക്കുന്നതിലൂടെ സ്ത്രീക്ക് സമാധാനപരമായ ആര്‍ത്തവകാലം ഒരുക്കാനാകും. ഇമോജിയിലൂടെ തങ്ങളുടെ മറ്റൊരു ഉദ്ദേശം ഇതാണെന്നും പ്ലാന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.