1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2019

സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാറിന്റെ സഹകരണം കേരളം പ്രതീക്ഷിക്കുന്നെന്നും പിണറായി പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മുന്നൂറിലേറെ സീറ്റാണ് ബി.ജെ.പി ഒറ്റയ്ക്കു നേടിയത്. രണ്ടാം മോദി സര്‍ക്കാര്‍ മെയ് 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

നേരത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളും മോദിയെ അഭിനന്ദിച്ചിരുന്നു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ ശരിവെച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ച ബി.ജെ.പിയേയും എന്‍.ഡി.എയേയും അഭിനന്ദിക്കുന്നുവെന്നാണ് ഉമര്‍ അബ്ദുള്ള പറഞ്ഞത്.

നരേന്ദ്രമോദിയ്ക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുമാണ് അതിന്റെ ക്രിഡിറ്റെന്നും അദ്ദേഹം പറഞ്ഞിരുന്നു. തോറ്റ എല്ലാവരും തോറ്റവരല്ല എന്നു തുടങ്ങുന്നതായിരുന്നു മമതാ ബാനര്‍ജിയുടെ അഭിനന്ദനക്കുറിപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.