1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2019

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഇലക്ഷന്‍ മാമാങ്കം; മൊത്തം പൊടിക്കുന്നത് 50,000 കോടി; ഒരു വോട്ടര്‍ക്കായി ശരാശരി 550 രൂപ ചെലവ്! ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായി രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പിനായി 50,000 കോടി രൂപ ചിലവാകുമെന്നാണ് കണക്കാക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തിപ്പും പ്രചാരണം കൊഴിപ്പിക്കാനുള്ള പണവും മാര്‍ക്കറ്റിങ്ങ്, പരസ്യം എല്ലാ കൂടി കണക്കിലെടുത്താല്‍ 50,000 കോടി രൂപ ഇത്തവണ ചിലവഴിക്കപ്പെടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്

ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സെന്റര്‍ ഫോര്‍ മീഡയയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2016ലെ അമേരിക്കന്‍ പ്രസിഡന്റ്, പ്രതിനിധി സഭാ തിരഞ്ഞെടുപ്പാണ് നിലവില്‍ ഏറ്റവും ചെലവേറിയതെന്ന് കണക്കാക്കുന്നത്. 45000 കോടിയോളം രൂപ 2016ല്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ചെലവായി എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ 2014ലെ തിരഞ്ഞെടുപ്പ് ചെലവിനേക്കാള്‍ 40 ശതമാനം വര്‍ധനയാണ് 2019 കണക്കാക്കുന്നത്. ഒരു വോട്ടര്‍ക്ക് 550 രൂപയോളം നീക്കി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹികമാധ്യങ്ങള്‍, യാത്ര, പരസ്യം എന്നിവയ്ക്കായി ചെലവഴിക്കുന്ന തുകയില്‍ ഭൂരിപക്ഷവും പോകുകയെന്ന് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് ചെയര്‍മാന്‍ എന്‍.ഭാസ്‌കര റാവു പറഞ്ഞു. 2014ല്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ചെലവിട്ട തുക 250 കോടി രൂപയായിരുന്നെങ്കില്‍ ഇത്തവണ അത് 5000 കോടിയിലേക്ക് കുതിച്ച് കയറുമെന്നും അദ്ദേഹം പറയുന്നു.

മണ്ഡലങ്ങളുടെ വലുപ്പമനുസരിച്ച് ചെലവ് കൂടും. സ്ഥനാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ചരിച്ചും ചെലവ് കൂടും. 545 സീറ്റുകളിലായി 8000 ലധികം സ്ഥനാര്‍ഥികളുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ 90 ശതമാനത്തിലധികം പേരും വോട്ടര്‍മാര്‍ക്ക് സമ്മാനം,പണം, മദ്യം തുടങ്ങിയ വസ്തുക്കള്‍ നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരാണെന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍ ജെന്നിഫര്‍ ബസ്സല്‍ നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ വീട്ട് ഉപകരണങ്ങള്‍ മുതല്‍ കന്നുകാലികളെ വരെ വോട്ടര്‍മാര്‍ക്ക് നല്‍കി വരുന്നുണ്ടെന്നാണ് പഠനം പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.