1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2019

സ്വന്തം ലേഖകൻ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. കശ്മീര്‍ വിഷയത്തില്‍ സൗദി അറേബ്യയുടെ പിന്തുണ ഇന്ത്യക്ക് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് ഡോവലിന്റെ സന്ദര്‍ശനം. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ സൗദി അറേബ്യയുടെ പിന്തുണ തേടിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഇന്ത്യയുടെ ഭാഗം നേരിട്ട് വിശദമാക്കാനാണ് ഡോവലിന്റെ സന്ദര്‍ശനം എന്നാണ് സൂചന. മുഹമ്മദ് ബിന്‍ സല്‍മാനുമായി വളരെ അടുത്ത സൗഹൃദമാണ് ഇമ്രാന്‍ ഖാന്‍ പുലര്‍ത്തുന്നത്. വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പാകിസ്താന്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ട്.

“കശ്മീരില്‍ രാജ്യം സ്വീകരിക്കുന്ന നിലപാട് സൗദിക്ക് വ്യക്തമായിട്ടുണ്ട്. പാകിസ്താന്‍ ഈ വിഷയം സാമുദായികമായാണ് എടുക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ ഇതിനെ സൗദിയും യു.എ.ഇയും തള്ളിക്കളഞ്ഞിട്ടുമുണ്ട്,” ഉറവിടത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദിയുടെ സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള അധ്യക്ഷന്‍ ഡോ. മുസാഇദ് അല്‍ ഐബനുമായും ഇന്റലിജന്റ്‌സ് ഡയറക്ടര്‍ ഖാലിദ് ബിന്‍ അലി അല്‍ ഹുമൈദാനുമായും ഡോവല്‍ കൂടിക്കാഴ്ച്ച നടത്തി. ജിദ്ദയിലായിരുന്നു കൂടിക്കാഴ്ച.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.