1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2019

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കാര്‍നിര്‍മ്മാണ രംഗത്തെ ഭീമനായ മാരുതി സുസുക്കി അടക്കമുള്ള കാര്‍ നിര്‍മ്മാണ കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കാര്‍ നിര്‍മ്മാണ മേഖലയിലെ തകര്‍ച്ചയ്ക്ക് കാരണം സാമ്പത്തിക പ്രതിസന്ധിയല്ലെന്നും മില്ലേനിയല്‍സ് ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നതാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന.

ഉപഭോക്താക്കള്‍ കാറുകള്‍ വാങ്ങാത്തതും വാഹന വിപണിക്ക് തിരിച്ചടിയാകുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിര്‍മല സീതാരാമന്റെ കണ്ടെത്തലിനെ തള്ളി രംഗത്തെത്ത് എത്തിയിരിക്കുകയാണ് മാരുതി സുസുക്കി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ.

മില്ലേനിയന്‍സ് ഒല, യൂബര്‍ പോലെയുള്ള ഓണ്‍ലൈന്‍ ടാക്‌സി കാറുകളെ ആശ്രയിക്കുന്നതല്ല ഓട്ടോ മൊബൈല്‍ രംഗത്തെ വിപണി ഇടിയാനുള്ള കാരണമെന്ന് ശ്രീവാസ്തവ പറഞ്ഞു. വിപണിയിലുണ്ടായിരിക്കുന്ന വന്‍ ഇടിവിനെക്കുറിച്ച് വിശമായ പഠനമാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘കാറുകള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ രീതിയില്‍ മാറ്റം വന്നിട്ടില്ല. ആളുകള്‍ വലിയ ആഗ്രഹത്തോടെയാണ് കാറുകള്‍ വാങ്ങുന്നതും. കഴിഞ്ഞ ആറോ ഏഴോ വര്‍ഷമായി ഓണ്‍ലൈന്‍ ടാക്‌സി ഇവിടെ സജീവമാണ്. ഈ സമയത്തൊക്കെയും വാഹനവിപണി അതിന്റെ നല്ല കാലത്തില്‍ തന്നെയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി മാത്രമാണ് വിപണി ഇത്രത്തോളം അസഹനീയമായി ഇടിഞ്ഞത്. ഇതിന് കാരണം ഒലയോ യൂബറോ ആണെന്ന് ഞാന്‍ കരുതുന്നില്ല,’ ശ്രീവാസ്തവ പറഞ്ഞു.

ഓണ്‍ലൈന്‍ ടാക്‌സികള്‍ വലിയ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും കാര്‍ വിപണി ഉയര്‍ന്നുചതന്നെ നില്‍ക്കുന്ന അമേരിക്കന്‍ വിപണിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീവാസ്തവ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.