1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2019

സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാമ്പുകളെയും മുതലയെയും സമ്മാനമായി നല്‍കുമെന്ന് വീഡിയോയിലൂടെ ഭീഷണി മുഴക്കിയ പാകിസ്താനി ഗായികയ്‌ക്കെതിരെ നിയമ നടപടി.

പോപ് ഗായികയായ റാബി പിര്‍സാദയാണ് ഈ മാസം ആദ്യം മോദിക്കെതിരെ ശാപവാക്കുകളും ഭീഷണിയും മുഴക്കി രംഗത്തെത്തിയിരുന്നത്. ഇവര്‍ക്കെതിരെ പാകിസ്താനിലെ പഞ്ചാബ് വന്യജീവി വകുപ്പാണ് നടപടിയടുത്തത്.

പാമ്പുകളെ കയ്യില്‍പിടിച്ചുകൊണ്ട് കശ്മീര്‍ വിഷയത്തെ കുറിച്ച് സംസാരിക്കുന്ന റാബി, ഇവയെല്ലാം പ്രധാനമന്ത്രി മോദിക്കുള്ള സമ്മാനങ്ങളാണെന്നും എന്റെ സുഹൃത്തുക്കള്‍ നിങ്ങളെ ആസ്വദിച്ച് ഭക്ഷിക്കുമെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു. ഈ സമയത്ത് പെരുമ്പാമ്പുകളും മുതലകളും നിലത്തുകിടക്കുന്നതും കാണാം.

പെരുമ്പാമ്പ്, മുതല തുടങ്ങിയ വന്യജീവികളെ അനധികൃതമായി കൈവശം വെച്ചതിനാണ് റാബിക്കെതിരെ നടപടിയെടുത്തത്. പിഴയൊടുക്കാനാണ് വകുപ്പ് റാബിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പാകിസ്താനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെറ്റുകാരിയെന്ന് കണ്ടെത്തിയാല്‍ അഞ്ചുവര്‍ഷം തടവും പിഴയും ലഭിക്കാനുള്ള കുറ്റമാണ് റാബിയുടെ പേരിലുള്ളത്. അതേസമയം പാമ്പുകളും മുതലകളും തന്റേതല്ലെന്നും വീഡിയോ ചിത്രീകരിക്കുന്നതിനായി വാടകയ്ക്ക് എടുത്തതാണെന്നും റാബി പ്രതികരിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.