1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2012

ലണ്ടന്‍ : രാജ്യത്ത് വ്യാപകമാകുന്ന പൊണ്ണത്തടി പ്രതിസന്ധി മൂലം ഗുരുതരമായ പ്രമേഹം പിടിപെടുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം മാത്രം 615,586 ആളുകള്‍ പ്രമേഹത്തിന് എന്‍എച്ചഎസില്‍ നിന്ന് ചികിത്സ നേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 1997ല്‍ ഇത് വെറും 189,283 ആയിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്ന ഈ അസുഖം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടിയുടെ ഫലമാണന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അമിതവണ്ണമുളള ആളുകളില്‍ ടൈപ്പ് 2 പ്രമേഹം വരാനുളള സാധ്യത ഇരട്ടിയാണ്.

യുകെയില്‍ ആകമാനം 2.9 മില്യണ്‍ ആളുകളെ ടൈപ്പ് 2 പ്രമേഹം ബാധിച്ചിട്ടുണ്ട്. ഇതില്‍ തന്നെ 850,000 ആളുകള്‍ക്ക് പ്രമേഹം ഉളളതായി അറിയില്ല. വ്യക്കകള്‍ക്ക് ഉണ്ടാകുന്ന തകരാറ്, പക്ഷാഘാതം, അന്ധത തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ടൈപ്പ് 2 പ്രമേഹം കാരണമാകുന്നുണ്ട്. കലോറി കൂടിയതും ഷുഗറിന്റെ അളവ് കൂടിയതുമായ ഭക്ഷണമാണ് പൊണ്ണത്തടിയന്‍മാരുടെ എണ്ണം കൂടാന്‍ കാരണം. ബ്രട്ടനിലെ മുതിര്‍ന്ന ആളുകളില്‍ പകുതിയും അമിതവണ്ണമുളളവരോ പൊണ്ണത്തടിയന്‍മാരോ ആണ്.

പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റീവ് എംപി ക്രിസ് സ്‌കിഡ്‌മോര്‍ ഉന്നയിച്ച ചോദ്യത്തിന് വേണ്ടിയാണ് എന്‍എച്ച്എസ് പ്രമേഹരോഗികളുടെ പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. പൊണ്ണത്തടിയുളള കുട്ടികളില്‍ സാധാരണ മുതിര്‍ന്നവരില്‍ കണ്ടുവരാറുളള പ്രമേഹവും പിത്താശക്കല്ലും പോലുളള ആസുഖങ്ങള്‍ സാധാരണമാവുന്നതായി കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.