1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2019

സ്വന്തം ലേഖകന്‍: ‘സ്‌ക്രിപ്റ്റ് കേട്ട് ചിരിച്ച് ചിരിച്ച് ദുല്‍ഖര്‍ പറഞ്ഞു, ഒന്ന് ആലോചിച്ച് പറയാം,’ ചിരി പടര്‍ത്താന്‍ ഒരു യമണ്ടന്‍ പ്രേമകഥ വരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ 25 നാണ് ചിത്രം തിയ്യറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സംവിധായകന്‍ ബി.സി നൗഫല്‍ എന്നിവര്‍ക്കൊപ്പം ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നാണ് ചിത്രത്തിന്റെ റിലീസ് ദുല്‍ഖര്‍ പ്രഖ്യാപിച്ചത്.

ചിത്രത്തില്‍ ലല്ലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. നാടിനെയും നാട്ടുകാരെയും സ്‌നേഹിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് ലല്ലുവെന്ന് ദുല്‍ഖര്‍ പറയുന്നു. കുടുംബമായി വന്ന് എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന ഒരു സിനിമയാണിതെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ദുല്‍ഖറിനോട് കഥ പറയാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവും അദ്ദേഹം പങ്കുവച്ചു.

‘സിക്രിപ്റ്റ് മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ദുല്‍ഖര്‍ ഭയങ്കര ചിരിയായിരുന്നു. തമാശയൊക്കെ പുള്ളിക്ക് ഇഷ്ടമായി. അപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു, രക്ഷപ്പെട്ടു ഇനി സമ്മതം പറഞ്ഞോളുമെന്ന്. ശ്വാസംമുട്ടുന്ന പോലെ ചിരിച്ച് ദുല്‍ഖര്‍ പറഞ്ഞു, അപ്പോള്‍ ഞാന്‍ ആലോചിച്ച് പറയാമെന്ന്,’ വിഷ്ണു പറഞ്ഞു. ‘വലിയ അവകാശവാദങ്ങളൊന്നുമില്ല, വലിയ സിനിമ ആണെന്ന് പറഞ്ഞാലും പ്രശ്‌നമാണ്, ചെറുതാണെന്ന് പറഞ്ഞാലും പ്രശ്‌നമാണ്. ഒന്നേ പറയാനുള്ളൂ. തിയ്യറ്ററില്‍ വന്ന് കാണുക. വിജയിപ്പിക്കുക,’ ബിബിന്‍ ജോര്‍ജ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.