1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2018

സ്വന്തം ലേഖകന്‍: രോമം വടിച്ച് ആഭരണങ്ങള്‍ ധരിപ്പിച്ച് സുഗന്ധദ്രവ്യങ്ങള്‍ പൂശി 6 വര്‍ഷം ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുരങ്ങിനെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി; മനുഷ്യന്റെ ക്രൂരതയുടെ മരവിക്കുന്ന ഇന്തോനേഷ്യയില്‍ നിന്നും. മനുഷ്യ കുരങ്ങായ പോണി എന്ന ഉറാങ്ങുട്ടാനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ഇന്തൊനീഷ്യയിലെ ഒരു സംഘം.

ശരീരത്തെ രോമങ്ങള്‍ മുഴുവന്‍ വടിച്ച് കളഞ്ഞ്, ആഭരണങ്ങളൊക്കെ ധരിപ്പിച്ച്, സുഗന്ധദ്രവ്യങ്ങള്‍ പൂശി ഒരു ലൈംഗിക അടിമയാക്കുകയായിരുന്നു ഈ കുരങ്ങിനെ. ശരീരത്തിലെ രോമങ്ങള്‍ എന്നും ഷേവ് ചെയ്തതോടെ വൃണങ്ങളുണ്ടാകാന്‍ തുടങ്ങി. എന്നാല്‍ അവിടെ മരുന്നൊന്നും നല്‍കാതെ കൊടിയ പീഡനങ്ങള്‍ക്കാണ് ചങ്ങലയില്‍ ബന്ധിച്ച കുരങ്ങിനെ ഇരയാക്കിയത്. ഈ ദുരവസ്ഥ കണ്ടറിഞ്ഞ് സംഘത്തിന്റെ കയ്യില്‍ നിന്നും പോണിയെ മോചിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

അങ്ങനെ 2003ല്‍ പോണിയെ ആ നരകത്തില്‍ നിന്നും അധികൃതര്‍ മോചിപ്പിച്ചു. 35 പോലീസ് ഉദ്യോഗസ്ഥര്‍ എകെ47 അടക്കമുള്ള ആയുധങ്ങളുമായിട്ടാണ് കുരങ്ങിനെ മോചിപ്പിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടത്. സംഘത്തിന്റെ ഭാഗത്ത് നിന്നും ശക്തമായ ആക്രമണമാണ് പൊലീസിന് നേരിടേണ്ടി വന്നത്. കുഞ്ഞായിരുന്നപ്പോള്‍ തന്നെ അമ്മ കുരങ്ങില്‍ നിന്നും ഇവര്‍ പോണിയെ തട്ടിയെടുക്കുകയായിരുന്നു. ആറ് വയസുമുതല്‍ പോണിയെ ഈ സംഘം ലൈംഗിക അടിമയാക്കി കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കി.

എന്നാല്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിന്റെ ആ കറുത്ത ദിനങ്ങളെ പോണി മറന്നിരിക്കുന്നു. മനുഷ്യനെ അവള്‍ക്ക് വലിയ പേടിയായിരുന്നു. രക്ഷപ്പെടുത്തിയ ശേഷം പരിചരണത്തിന് അടുത്ത് ചെല്ലുമ്പോള്‍ പോലും അവള്‍ പേടിച്ച് വിറയ്ക്കുമായിരുന്നെന്ന് അവളെ പരിചരിച്ചവര്‍ പറയുന്നു. എന്നാല്‍ പതിയെ മനുഷ്യന്റെ സ്‌നേഹം അവള്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഏഴ് ഉറാങ്ങുട്ടന്‍മാര്‍ക്കാപ്പം അവള്‍ സന്തോഷത്തോടെ കഴിയുന്നു. പക്ഷേ പോണിയെ കാട്ടില്‍ തുറന്നുവിടാന്‍ സാധിക്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

അവളുടെ പ്രതിരോധശേഷി വളരെ കുറവാണ്. കൊടിയ പീഡനങ്ങളുടെ ശേഷിപ്പുകള്‍ അവളുടെ ശരീരത്തെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. പ്രത്യേക പരിചരണം ഇപ്പോഴും ആവശ്യമാണ്. അതുകൊണ്ട് തന്നെ പോണിയെ കാട്ടില്‍ വിടാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.