1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2015

സ്വന്തം ലേഖകന്‍: ഓണ്‍ലൈനില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരെന്ന് പഠനം. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവലന്മാര്‍ മനശ്ശാസ്ത്രപരമായി ദുര്‍ബലരും ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരും ആയിരിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കി.

ന്യൂസൗത് വെയില്‍സ്, മിയാമി സര്‍വകലാശാലകളിലെ ഗവേഷകരായ മൈക്കല്‍ കസുമോവിക്, ജെഫ്‌റി കുസ്‌നെകോഫ് എന്നിവര്‍ ഹലോ3 എന്ന വീഡിയോ ഗെയിമിനെ ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സ്വയം മതിപ്പില്ലാത്തവരാണ് ഓണ്‍ലൈനിലെ പൂവാലന്മാര്‍. ജീവിതത്തില്‍ സ്ഥാനമാനമോ നേട്ടമോ ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ നിരാശയാണ് ഇവര്‍ ഇതിലൂടെ പ്രകടമാക്കുന്നതെന്നും മനശ്ശാസ്ത്രപഠനം പറയുന്നു.

കളി ജയിച്ചവര്‍ സ്ത്രീപുരുഷ ഭേദമില്ലാതെ മറ്റുള്ളവരെ അഭിനന്ദിച്ചപ്പോള്‍ കളി തോറ്റവര്‍ സ്ത്രീ കളിക്കാരെ അപഹസിക്കുകയും അശ്ലീല, ലൈംഗിക ചുവയുള്ള സംസാരങ്ങളും നടത്തി. സ്ത്രീയുടെ മേല്‍ ആധിപത്യത്തിനായി അക്രമാസക്തരാവുകയാണ് പല പുരുഷന്മാരും ചെയ്യാറുള്ളത്. സമൂഹത്തില്‍ തനിക്കു നഷ്ടമായ പദവിയോടുള്ള അമര്‍ഷം സ്ത്രീയോട് തീര്‍ക്കുകയാണ് ഇതെന്നും. അശ്ലീലപദങ്ങള്‍ ഉപയോഗിച്ച അധിക്ഷേപത്തിനും ശത്രുതയ്ക്കും കാരണം ഇതാണെന്നും പഠനം പറയുന്നു.

ഗെയിമിനെ ആധാരമാക്കി 163 കളിക്കാര്‍ക്കിടയിലായിരുന്നു പഠനം. ഗെയിമിനിടയില്‍ കളിക്കാര്‍ നടത്തുന്ന ആശയവിനിമയമായിരുന്നു പരിശോധിച്ചത്. ഗെയിമില്‍ കളിക്കാരെല്ലാം അജ്ഞാതരാണ്, മാത്രമല്ല വ്യക്തികളുടെ പെരുമാറ്റത്തെ പോലീസിങ് ചെയ്യാനുള്ള സാധ്യതയുമില്ല, പാസിങ്ങിനിടെ ചുരുങ്ങിയ സമയം മാത്രമേ ഇവര്‍ ഏറ്റുമുട്ടുകയുള്ളു. നേരില്‍ക്കാണില്ലെന്ന് ഉറപ്പുള്ളതിനാല്‍ പലരും ചീത്ത വാക്കുകള്‍ പ്രയോഗിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.