1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2012

ജി ബിജു വിയന്ന

ഓണം. ഒരുപാട് നന്മകളുടെ ഓര്‍മയാണ് ഓണം. ഏതു സംസ്കാരത്തിനും നന്മയുടെ പച്ചപ്പുള്ള കഥകളുണ്ടാകും. അത്തരമൊരു കഥയുടെ ഉത്സവമാണ് ഓണം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തോറ്റവന്റെ ഓര്‍മയാണീ ആഘോഷം. ആയുധംകൊണ്ടും ആള്‍ബലം കൊണ്ടും എതിരാളികളെ തകര്‍ക്കുന്ന രാഷ്ട്രീയ കശാപ്പുകരോര്‍ക്കുക അസുരനെ കൊന്നവന്റ്റെ അല്ല മറിച്ച് അസുരന്റെ മുന്‍പില്‍ താഴ്ന്നുകൊടുത്ത മഹാബലിയുടെ ഓര്‍മയാണ് ഒരു ജനത നെഞ്ചിലേറ്റി ആഘോഷിക്കുന്നത്.

താഴ്ന്നുകൊടുക്കുന്നതും ആഘോഷിക്കപെടുമെന്നു നാം ഓര്‍ക്കണം.

മലയാളത്തനിമയില്‍ ആറാടിയ ഈ ആഘോഷത്തിനിന്നു ചുക്കാന്‍ പിടിക്കുന്നത്‌ മറ്റു സംസ്ഥാനങ്ങള്‍ നമ്മുടെ പൂക്കളും പുടവയും കളിപ്പാട്ടങ്ങളും അരിയും പച്ചക്കറിയും ഇന്ന് തമിഴകത്തിന്റെ കനിവ്. എന്തിനേറെപറയുന്നു മാവേലി വേഷമിടാന്‍ കൂലിക്കിന്നു ബെഗാളിയുണ്ട്.

ഇന്നത്തെ കുഞ്ഞുങ്ങള്‍ നിര്‍ഭാഗ്യരാന്. നിങ്ങളുടെ മുത്തെശിമാര്‍ ചരിത്രം പഠിച്ചവര്‍ പക്ഷെ അവര്‍ക്ക് കഥപറയാനറിയില്ല; അതുകൊണ്ട് അത്തകളവും പൂത്തുമ്പിയും കുമ്മാട്ടിയും ഇനി നാം ഫോട്ടോ എടുത്തു വരും തലമുറക്കായി കരുതണം. ഇല്ലെങ്കില്‍ അര്‍ത്ഥമില്ലാത്തൊരു വാക്കായി ഓണത്തെ ‘വാമനന്‍’ചവിട്ടിത്താക്കും.

അദ്ധ്വാനങ്ങളില്‍ ഊഞ്ഞാലാടിയ ഓണം ഇന്ന് പണത്തില്‍ തൂങ്ങി ആടുകയാണ്. പ്ലാസ്റ്റിക് പേപ്പേര്‍ ഇലയും റെഡിമേട്‌ കറിക്കൂട്ടും ഫ്ലെക്സില്‍ തീര്‍ത്ത അത്തപ്പൂവും അരങ്ങുവാഴുന്ന ഈ ഹൈടെക്ക് ആഘോഷങ്ങളില്‍ മുങ്ങിപോകുന്ന പഴമയുടെ നല്ല ഓര്‍മകള്‍ നമുക്ക് മുറുകെ പിടിക്കണം. ഒരു ‘വാനരനും’ ചവിട്ടിതാക്കാനാകാത്തവിധം കുഞ്ഞുങ്ങള്‍ക്ക് ഈ കഥ പകരണം.

ഓണം ഒരു ആഘോഷമാക്കിമാറ്റുവാനുള്ള പ്രവാസി മലയാളികളുടെ പരിശ്രമങ്ങളെ മറച്ചു പിടിക്കനാവില്ല. കേരള സംസ്കാര മുല്യങ്ങളെ മറുനാട്ടിനു പകര്‍ന്നുകൊടുക്കുന്നതില്‍ പ്രവാസികളുടെ പങ്കു വളരെ വലുതാണ്‌. ഓര്‍മ്മകളില്‍ ഊഞ്ഞാലാടുന്ന ഒരു ഓണം നമുക്ക് ആഘോഷിക്കാം. നന്മയുടെ പൂക്കള്‍ കൊണ്ട് കളം വരയ്ക്കാം; വരും തലമുറ അതേറ്റുപാടട്ടെ!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.