1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2019

സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്ന വിദേശി വനിതകള്‍ക്ക് ഒറ്റക്ക് താമസിക്കാന്‍ അനുമതി നല്‍കും.കുടുംബ സമേതം താമസിക്കാനെത്തുന്നവര്‍, കുടുംബബന്ധം തെളിയിക്കണമെന്ന വ്യവസ്ഥ പിന്‍വലിച്ചു. സൗദിയിലേക്ക് ടൂറിസ്റ്റ് വിസകള്‍ ഉദാരമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഭര്‍ത്താവിനോടൊപ്പമോ, അല്ലെങ്കില്‍ വിവാഹബന്ധം നിഷിദ്ധമായ പുരുഷന്മാരോടൊപ്പമോ മാത്രമേ ഇതുവരെ സ്ത്രീകള്‍ക്ക് സൗദിയില്‍ താമസ സൗകര്യം അനുവദിച്ചിരുന്നുള്ളൂ.

എന്നാല്‍ പുതിയ തീരുമാനപ്രകാരം ടൂറിസ്റ്റ് വിസയിലെത്തുന്ന സ്ത്രീകള്‍ക്ക് ഒറ്റക്ക് താമസിക്കുവാന്‍ ഹോട്ടലുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും അനുമതി ലഭിക്കും. കുടുംബസമേതം താമസിക്കാനെത്തുന്നവര്‍ ബന്ധങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതില്ല. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് അറിയിച്ചതാണ് ഇക്കാര്യം. ഒറ്റക്ക് താമസസൗകര്യം തേടുന്ന വനിതകള്‍ക്ക്, ഹോട്ടല്‍-അപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ താമസസൗകര്യം നിഷേധിക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

എന്നാല്‍ ഇവര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് പാസ്‌പോര്‍ട്ടുകളാണ് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കേണ്ടത്. ടൂറിസ്റ്റ് വിസകള്‍ക്ക് സൗദിയില്‍ സ്‌പോണ്‍സര്‍ ആവശ്യമില്ലാത്തതിനാല്‍, വിസിറ്റ് വിസ ലഭിക്കാത്ത പ്രൊഫഷനുകളിലുള്ളവര്‍ക്കും കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവരുവാന്‍ ഏറെ സഹായകരമാകും. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍അറൈവല്‍ വിസ ലഭിക്കാന്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.