1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2015

യുകെയിലെ കുട്ടികള്‍ക്കിടയില്‍ പൊണ്ണത്തടി കണ്ടു തുടങ്ങുന്നതിന്റെ ശരാശരി പ്രായം കുറഞ്ഞു വരികയാണെന്ന് കണക്കുകള്‍. 1946 നും 2001നും ഇടയില്‍ ജനിച്ച 56,000 പേരുടെ ഡേറ്റാ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകര്‍ പരിശോധിച്ചു. ഇതില്‍ പൊണ്ണത്തടി ഉണ്ടാകുന്നതിന്റെ പ്രായം കുറഞ്ഞു വരികയാണെന്നും നന്നേ ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് അമിതഭാരവും പൊണ്ണത്തടിയും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടെത്തി.

നിലവിലെ സാഹചര്യ അനുസരിച്ച് പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ വരെ അമിതഭാരം കണ്ടു വരുന്നുണ്ട്. പബ്ലിക് ഹെല്‍ത്ത് ഒഫീഷ്യല്‍സ് ഇക്കാര്യത്തില്‍ ആശങ്കാകുലരാണെങ്കിലും, ഈ ട്രെന്‍ഡ് നിലനില്‍ക്കുന്നതാണോ എന്ന് പറയാന്‍ കഴിയില്ലെന്ന നിലപാടാണ് കൈക്കൊള്ളുന്നത്.

അമിതഭാരക്കാരായ കുട്ടികള്‍ ഇതേ അവസ്ഥയില്‍ വളരുകയും പ്രായപൂര്‍ത്തിയായ ശേഷം ഹൃദയസംബന്ധമായ അസുഖങ്ങളും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങളും മൂലം പെട്ടെന്ന് മരിക്കുകയും ചെയ്യുന്നുണ്ട്.

പ്രൊഫസര്‍ റെബേക്ക ഹാര്‍ഡിയും അവരുടെ സഹപ്രവര്‍ത്തകരും ബ്രിട്ടണിലെ അഞ്ച് തലമുറയിലെ ആളുകളെക്കുറിച്ച് ഇപ്പോള്‍ പഠനം നടത്തിയിട്ടുണ്ട്. ഇവരുടെ ഗവേഷണങ്ങളില്‍നിന്ന് ലഭിച്ച കണ്ടെത്തലുകള്‍ പഎല്‍ഒഎസ് മാഗസീനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കണക്കുകളില്‍ പറയുന്ന ഒരു കാര്യം പ്രൈമറി സ്‌കൂളില്‍ ചേരുന്ന കുട്ടികളില്‍ അഞ്ചില്‍ ഒരാള്‍ ഇപ്പോള്‍ അമിതവണ്ണക്കാരാണെന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.