1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2012

അമിതവണ്ണമുളള കുട്ടികളില്‍ പിത്താശയക്കല്ല് ഉണ്ടാകാനുളള സാധ്യത ആറിരിട്ടി കൂടുതലാണന്ന് ഗവേഷകര്‍. പൊണ്ണത്തടിയുളള പെണ്‍കുട്ടികളില്‍ ഇതുണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ് എന്നും ശാസ്ത്രജ്ഞര്‍. പിത്താശയക്കല്ലും ടെപ്പ് 2 ഡയബറ്റിക്‌സ്, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നീ മുതിര്‍ന്ന ആള്‍ക്കാരില്‍ കണ്ടുവരുന്ന രോഗങ്ങളുടെ ഗണത്തിലായിരുന്നു. എന്നാല്‍ പൊണ്ണത്തടിയുളള കുട്ടികളില്‍ ഇത്തരം മുതിര്‍ന്ന ആള്‍ക്കാരില്‍ കണ്ടുവരുന്ന രോഗങ്ങള്‍ സാധാരണയാകുന്നു എന്നതിന്റെ ലക്ഷമാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു. പൊണ്ണത്തടിയുളള കുട്ടികളിലും മുതിര്‍ന്നവരിലും പിത്താശയക്കല്ല് ഉണ്ടാകാനുളള സാധ്യത രണ്ടിരട്ടി കൂടുതലാണ്.

ഇടത്തരം പൊണ്ണത്തടിയുളള കുട്ടികളില്‍ ഇതിനുളള സാധ്യത നാലിരട്ടി കൂടുതലാണ്. എന്നാല്‍ അമിതവണ്ണമുളള കുട്ടികളില്‍ പിത്താശയകല്ല് ഉണ്ടാകാനുളള സാധ്യത ആറിരട്ടി വരെ കൂടുതലാണ് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പത്ത് മുതല്‍ പത്തൊന്‍പത് വയസ്സുളള അമിതവണ്ണക്കാരായ 510,000 കുട്ടികളുടെ ഹെല്‍ത്ത് റിക്കോര്‍ഡുകള്‍ പരിശോധിച്ച ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. അമിതവണ്ണമുളള പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ഒരേ പോലെ പിത്താശയക്കല്ല് ഉണ്ടാകാനുളള സാധ്യത ഏറെയാണ്.

സാധാരണ ഭാരമുളള പെണ്‍കുട്ടികളേക്കാള്‍ അമിതവണ്ണമുളളതും പൊണ്ണത്തടിയുളളതുമായ പെണ്‍കുട്ടികളില്‍ പിത്താശയക്കല്ല് ഉണ്ടാകാനുളള സാധ്യത ആറുമുതല്‍ എട്ടിരട്ടി വരെ കൂടുതലാണ്. എന്നാല്‍ ഇത്തരം ആണ്‍കുട്ടികളില്‍ ഇതിനുളള സാധ്യത രണ്ട് മുതല്‍ മൂന്നിരട്ടി വരെ കൂടുതലാണ്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവരിലും പിത്താശയക്കല്ല് ഉണ്ടാകാനുളള സാധ്യത ഏറെയാണ്. പൊണ്ണത്തടിയുളള മുതിര്‍ന്നവരില്‍ പിത്താശയക്കല്ല് ഉണ്ടാകാനുളള സാധ്യത ഏറെയാണങ്കിലും കുട്ടികളില്‍ ഇത് വളരെ വിരളമായേ കണ്ടെത്തിയിരുന്നുളളു.

പിത്താശയക്കല്ല് ഉളള കുട്ടികളില്‍ കടുത്തവയറുവേദനയും ചര്‍ദ്ദിയും അനുഭവപ്പെടും. എന്നാല്‍ ഇത്തരം രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തവരും ഉണ്ട്. പിത്താശയത്തിലുണ്ടാകുന്ന കല്ല് കുടലിലേക്ക് പിത്തരസം പോകുന്നതിന് തടസ്സമുണ്ടാകുന്നു. ഇത് പിന്നിട് പിത്താശയം, കരള്‍, പാന്‍ക്രിയാസ് എന്നിവയുടെ നാശത്തിന് കാരണമാകും. ശരിയായ സമയത്ത് ചികിത്സ ലഭിക്കാതിരുന്നാല്‍ അത് പിന്നീട് രോഗം ഗുരുതരമാകുന്നതിന് കാരണമാകും. അമേരിക്കയില്‍ മാത്രം 766 കുട്ടികളില്‍ പിത്താശയക്കല്ല് കണ്ടെത്തി ചികിത്സയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. കോരിന കോയ്ബ്‌നിക്ക് പറഞ്ഞു. പഠനഫലം ജേര്‍ണല്‍ ഓഫ് പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി ആന്‍ഡ് ന്യൂട്രീഷനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.