1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2011

രാജ്യത്തെ നഴ്സുമാരുടെ അവസ്ഥ ഗുരുതരമായ സാമൂഹ്യ പ്രശ്നമെന്നു സുപ്രീംകോടതി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്രം സര്‍ക്കുലര്‍ അയയ്ക്കണമെന്നു കോടതി ഉത്തരവിട്ടു. ബോണ്ട് വ്യവസ്ഥ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് ആറാഴ്ചക്കകം വിശദീകരണം നല്‍കാമെന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നഴ്സുമാരുടെ വിവിധ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ബോണ്ടിങ് സമ്പ്രദായത്തില്‍ നിന്നു നഴ്സുമാരെ ഒഴിവാക്കണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്.

പ്രശ്ന പരിഹാരത്തിനു പോംവഴിയെന്തെന്നു ഹര്‍ജിക്കാരോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആരാഞ്ഞു. ബോണ്ടിങ് സമ്പ്രദായം രാജ്യത്തു നിലനില്‍ക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കാനുള്ള നടപടികളെക്കുറിച്ചു മറുപടി നല്‍കാമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. കേസ് പരിഗണിക്കുന്നതു മാറ്റിവച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.