1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2019

സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കാനുള്ള നിയമഭേദഗതി കൊണ്ടുവരാന്‍ യു.എ.ഇ. യു.എ.ഇയില്‍ പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കാന്‍ വരുമാനം മാത്രം മാനദണ്ഡമാക്കാന്‍ തീരുമാനം. നേരത്തേ, ജോലി ചെയ്യുന്ന തസ്തികയും വരുമാനവും അടിസ്ഥാനമാക്കിയാണ് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍, കുടുംബവിസക്ക് വരുമാനം എത്രവേണമെന്നത് വ്യക്തമാക്കിയിട്ടില്ല.

പ്രവാസികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അവരുടെ വരുമാനം മാത്രം അടിസ്ഥാനമാക്കിയുള്ള നിയമ ഭേദഗതിക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുവരെ തൊഴില്‍ ചെയ്യുന്ന തസ്തികയും വരുമാനവും അടിസ്ഥാനമാക്കിയാണ് കുടുംബ വിസ അനുവദിച്ചിരുന്നത്.

രാജ്യാന്തര നിലവാരത്തിന് അനുസരിച്ച മാറ്റമാണിതെന്ന് മന്ത്രിസഭ ജനറല്‍ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. എന്നാല്‍ വരുമാന പരിധിയില്‍ മാറ്റമുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തമല്ല. നിലവില്‍ നാലായിരം ദിര്‍ഹം ശമ്പളമോ അല്ലെങ്കില്‍ മൂവായിരം ദിര്‍ഹം ശമ്പളവും താമസവുമുള്ളവര്‍ക്കാണ് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുക.

വനിതകള്‍ക്ക് കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പതിനായിരം ദിര്‍ഹവും ശമ്പളം വേണം. എന്നാല്‍, അവരുടെ തസ്‌കതികയം കുടുംബവിസ നല്‍കുമ്പോള്‍ പരിഗണിച്ചിരുന്നു. പുതിയ തീരുമാനം വിദേശ ജീവനക്കാരുടെ കുടുംബ സുസ്ഥിരതയും സാമൂഹിക സഹവര്‍ത്തിത്വവും ശക്തിപ്പെടുത്തുമെന്ന് സെക്രട്ടറിയറ്റ് വിലയിരിത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.