1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2019

സ്വന്തം ലേഖകന്‍: മന്ത്രവാദിയെ പ്രണയിച്ച രാജകുമാരി, പറയാന്‍ പോകുന്നത് മുത്തശ്ശിക്കഥയല്ല. നോര്‍വേ രാജകുമാരിയുടെ കഥയാണ്. താന്‍ ഒരു മന്ത്രവാദിയുമായി പ്രണയത്തിലാണെന്ന് നോര്‍വേയിലെ രാജകുമാരി മാര്‍ത്താ ലൂയിസ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ വിവരം പറഞ്ഞത്. പ്രണയത്തിനെ അനുകൂലിക്കുന്ന നോര്‍വീയന്‍ ജനത രാജകുമാരിയുടെ കാര്യത്തില്‍ കടുത്ത വിമര്‍ശനമാണ് നടത്തുന്നത്. രാജകുമാരി ഒരു മന്ത്രവാദിയെ പ്രണയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്.

ഷമന്‍ ഡൂറെക് എന്ന മന്ത്രവാദിയോടുള്ള പ്രണയത്തെതുടര്‍ന്ന് വിവാഹബന്ധം വരെ രാജകുമാരി വേര്‍പെടുത്തി. ഉപാധികളില്ലാത്ത പ്രണയമെന്താണെന്ന് ഷമനെ പരിചയപ്പെട്ട ശേഷമാണ് മനസിലാകുന്നതെന്ന് 47കാരിയായ രാജകുമാരി പറയുന്നത്. ഷമന്‍ ജീവിതം മാറ്റിമറിച്ചു. ഭയമില്ലാതെയും ചോദ്യങ്ങളില്ലാതെയും എന്നെ പ്രണയിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കാമുകിയായതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും മാര്‍ത്ത കുറിച്ചു.

ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ ‘കഷ്ടം, മാര്‍ത്ത നിങ്ങള്‍ രാജകുമാരി പദവി ഉപേക്ഷിക്കണ’മെന്നുമൊക്കെ നിരവധി പേര്‍ കമന്റിട്ടിട്ടുണ്ട്. ഇവര്‍ക്കുള്ള മറുപടിയും രാജകുമാരി നല്‍കി. വിമര്‍ശകരല്ല, എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നിങ്ങളെ തൃപ്തിപ്പെടുത്താനായി എനിക്ക് എന്റെ ആളെ തെരഞ്ഞെടുക്കാന്‍ പറ്റില്ല. എന്റെ ഇഷ്ടങ്ങള്‍ താന്‍ തന്നെയാണ് തെരഞ്ഞെടുക്കുന്നതെന്ന ശക്തമായി മാര്‍ത്ത പ്രതികരിച്ചു. ങ് ഹാരള്‍ഡ് വിയുടെയും ക്വീന്‍ സജോയുടെയും മകളായി ജനിച്ച മാര്‍ത്താ ലൂയിസിന്റെ ആദ്യവിവാഹം 2002ല്‍ ആയിരുന്നു. ആ ബന്ധത്തില്‍ മൂന്ന് പെണ്‍മക്കളുമുണ്ട്. 42 വയസ്സുകാരന്‍ ഷമന്‍ ഡൂറെക്ക് കാലിഫോര്‍ണിയയിലാണ് ജനിച്ചത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.