1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2019

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ ചങ്ങാടത്തുരങ്കം നോര്‍വേയില്‍; ചെലവ് 4000 കോടി ഡോളര്‍. ലോകത്തിലെ ഏറ്റവും നീളം കൂടിയതും ആഴമുള്ളതുമായ ചങ്ങാടത്തുരങ്കം നിര്‍മ്മിക്കാനൊരുങ്ങി നോര്‍വേ. നാലായിരം കോടി യു.എസ് ഡോളറാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. 

നോര്‍വേയുടെ തെക്കന്‍ നഗരമായ ക്രിസ്ത്യാന്‍സാന്‍ഡില്‍ നിന്നും വടക്കന്‍ നഗരമായ ട്രോന്‍ദേമിലേക്ക് 21 മണിക്കൂറാണ് യാത്രാദൈര്‍ഘ്യം. ആയിരത്തി ഒരുന്നൂറ് കിലോമീറ്റര്‍ ദൂരം. രാജ്യത്തെ തന്ത്രപ്രധാനമായ ഈ വഴിയിലെ യാത്രാദൈര്‍ഘ്യം പകുതിയാക്കി കുറക്കുക എന്നതാണ് പുതുതായി നിര്‍മ്മിക്കുന്ന ചങ്ങാടത്തുരങ്കത്തിന്റെ ലക്ഷ്യം.

വഴിയില്‍ നിരവധി നദികളും മലകളും ഉള്ളതാണ് നിര്‍മ്മാണത്തിലെ പ്രധാന വെല്ലുവിളി. കടലിന്റെ താഴേക്ക് മുന്നൂറ്റി തൊണ്ണൂറ്റി രണ്ട് ആഴത്തില്‍ 27 കിലോമീറ്റര്‍ നീളത്തിലാണ് ചങ്ങാടത്തുരങ്കം പണിയുന്നത്. തികച്ചും ശ്രമകരമായ ഈ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത് സര്‍ക്കാര്‍ വകുപ്പായ എന്‍.പി.ആര്‍.എ ആണ്. ലോകത്ത് ആദ്യമായാണെങ്കിലും ഈ വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നാണ് കരുതുന്നത് എന്‍.പി.ആര്‍.എ വൃത്തങ്ങള്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.