1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2019

സ്വന്തം ലേഖകന്‍: ഉത്തര കൊറിയയിലെ തെരഞ്ഞെടുപ്പ്; ഒരൊറ്റ സ്ഥാനാര്‍ഥി മാത്രം മത്സരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 99.99%; 100% തികയ്ക്കാമായിരുന്നു എന്ന് ലോകം! ഉത്തര കൊറിയയില്‍ ഒരൊറ്റ സ്ഥാനാര്‍ഥി മാത്രം മത്സരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 99.99. നാട്ടിലുള്ള മുഴുവന്‍ പേരും വോട്ടു ചെയ്‌തെങ്കിലും വിദേശത്തുള്ളവര്‍ക്കും കപ്പലിലെ ജോലിക്കാര്‍ക്കും വോട്ടു ചെയ്യാന്‍ കഴിയാഞ്ഞതിനാലാണു 100 ശതമാനത്തില്‍ എത്താതിരുന്നത്.

കമ്യൂണിസ്റ്റ് ഏകാധിപതി കിങ് ജോങ് ഉന്നാണ് എല്ലാ തീരുമാനിക്കുന്നതെങ്കിലും രാജ്യത്തു പേരിനൊരു നിയമനിര്‍മാണ സഭയുണ്ട്– സുപ്രീം പീപ്പിള്‍സ് അസംബ്ലി. 5 വര്‍ഷത്തിലൊരിക്കലാണു സഭയിലെ 687 സീറ്റുകളിലേക്കു തിരഞ്ഞെടുപ്പ്.

വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി തീരുമാനിച്ച ഏക സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുക മാത്രമാണു ജനങ്ങളുടെ ‘അവകാശം’. എല്ലാ സ്ഥാനാര്‍ഥികളും 100 ശതമാനം വോട്ട് നേടി വിജയിച്ചു. ഉന്നിന്റെ ഇളയ സഹോദരി കിം യോ ജോങ് തിരഞ്ഞെടുക്കപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.