1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ റമദാനില്‍ ജീവനക്കാര്‍ക്ക് ഇളവ്; ദിവസം നാല് മണിക്കൂര്‍ മാത്രം ജോലി; എല്ലാവർക്കും ബോണസ്
കുവൈത്തില്‍ റമദാനില്‍ ജീവനക്കാര്‍ക്ക് ഇളവ്; ദിവസം നാല് മണിക്കൂര്‍ മാത്രം ജോലി; എല്ലാവർക്കും ബോണസ്
സ്വന്തം ലേഖകൻ: വിശുദ്ധ റമദാനില്‍ കുവൈത്തില്‍ ചില ജീവനക്കാര്‍ക്ക് പ്രതിദിന തൊഴില്‍ സമയദൈര്‍ഘ്യം നാല് മണിക്കൂറായി നിജപ്പെടുത്തി. വ്രതാനുഷ്ടാനം കണക്കിലെടുത്താണ് ജോലി സമയം വെട്ടിക്കുറച്ചത്. സ്ത്രീകള്‍ക്ക് ജോലി സമയം നാല് മണിക്കൂറായി പ്രഖ്യാപിച്ചതിന് പുറമേ 15 മിനിറ്റ് വീതമുള്ള രണ്ട് ഗ്രേസ് പിരീഡുകളും അനുവദിച്ചു. ജോലിയില്‍ പ്രവേശിക്കുന്നത് 15 മിനിറ്റ് വൈകുന്നതിനും 15 മിനിറ്റ് നേരത്തേ …
യുക്രൈനില്‍ നിന്നുള്ള 1000 ത്തോളം ഇന്ത്യൻ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉസ്ബകിസ്താ നില്‍ പഠനം പുനരാരംഭിച്ചു
യുക്രൈനില്‍ നിന്നുള്ള 1000 ത്തോളം ഇന്ത്യൻ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉസ്ബകിസ്താ നില്‍ പഠനം പുനരാരംഭിച്ചു
സ്വന്തം ലേഖകൻ: യുക്രൈനിലെ റഷ്യന്‍ അധിനിവേശംകാരണം പഠനം മുടങ്ങിയ ഇന്ത്യക്കാരായ ആയിരത്തോളം എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ഉസ്ബകിസ്താനില്‍ പഠനം പുനരാരംഭിച്ചെന്ന് റിപ്പോര്‍ട്ട്. ഉസ്ബകിസ്താനിലെ സമര്‍കന്‍ഡ് സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ഇവര്‍ക്ക് അവസരംകിട്ടിയത്. പഠനം പാതിവഴിയിലായ വിദ്യാര്‍ഥികളെ സഹായിക്കാന്‍ യുക്രൈയിനിലെ ഇന്ത്യന്‍ എമ്പസി പലവഴികളും തേടിയിരുന്നു. തുടര്‍ന്നാണ് സമര്‍കന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സാധ്യത മനസ്സിലാക്കിയത്. യുക്രൈനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ബീഹാര്‍ …
നവം. 15 മുതൽ 15 മുതൽ എല്ലാ എയർലൈനുകളും ടെർമിനൽ ‘എ’യിൽനിന്നു മാത്രം: അബുദാബി
നവം. 15 മുതൽ 15 മുതൽ എല്ലാ എയർലൈനുകളും ടെർമിനൽ ‘എ’യിൽനിന്നു മാത്രം: അബുദാബി
സ്വന്തം ലേഖകൻ: നവംബർ ഒന്നുമുതൽ 14 വരെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ എ ഉൾപ്പെടെ 4 ടെർമിനലുകൾ ഒരേസമയം പ്രവർത്തിക്കും. 15 മുതൽ എല്ലാ എയർലൈനുകളും ടെർമിനൽ ‘എ’യിൽനിന്നു മാത്രമായിരിക്കും സർവീസ് നടത്തുകയെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. നവംബർ ഒന്നിനു തുറക്കുന്ന പുതിയ ടെർമിനലിന്റെ പ്രചാരണാർഥം നിങ്ങളുടെ ടെർമിനൽ പരിശോധിക്കുക എന്ന പേരിൽ …
സൗദിയിൽ ഇനി രാജ്യത്തിന് പുറത്തുപോകാതെ സന്ദർശന വീസ ഓൺലൈനിൽ പുതുക്കാം
സൗദിയിൽ ഇനി രാജ്യത്തിന് പുറത്തുപോകാതെ സന്ദർശന വീസ ഓൺലൈനിൽ പുതുക്കാം
സ്വന്തം ലേഖകൻ: രാജ്യത്തിന് പുറത്തുപോകാതെ സന്ദർശന വീസ ഓൺലൈനിൽ പുതുക്കാമെന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്ത മാക്കി. ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വീസകളാണ് പുതുക്കാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് വീസകൾ പുതുക്കേണ്ടത്. 180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കാം. വീസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈന്‍ …
മമ്മൂട്ടിയുടെ സ്റ്റാമ്പ് പുറത്തിറക്കി ഓസ്‌ട്രേലിയ; ആദരവുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സമിതി
മമ്മൂട്ടിയുടെ സ്റ്റാമ്പ് പുറത്തിറക്കി ഓസ്‌ട്രേലിയ; ആദരവുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സമിതി
സ്വന്തം ലേഖകൻ: മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാര്‍ലമന്റ് ഹൗസ് ഹാളില്‍ നടന്നു. ആദ്യ സ്റ്റാമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് …
കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മുന്നിൽ ഖാലിസ്ഥാൻ പ്രതിഷേധം; ഹിന്ദുക്കൾക്കും ഭീഷണി
കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മുന്നിൽ ഖാലിസ്ഥാൻ പ്രതിഷേധം; ഹിന്ദുക്കൾക്കും ഭീഷണി
സ്വന്തം ലേഖകൻ: കാനഡയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുന്നിൽ ഖാലിസ്ഥാൻ സംഘടനകൾ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് കാനഡയിലെ ഇന്ത്യൻ ഓഫീസുകൾക്ക് കാനഡ സുരക്ഷ വർധിപ്പിച്ചു. ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ ഇന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ സംസാരിക്കും. ഒട്ടാവ, വാൻകൂവർ, ടൊറൻറ്റോ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുമ്പിലായിരുന്നു ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധം. നിജ്ജാർ വധത്തിന് ഉത്തരവാദി ഇന്ത്യയാണെന്ന മുദ്രാവാക്യം …
2023 യുകെ കോലഞ്ചേരി സംഗമം വാൽസാളിൽ
2023 യുകെ കോലഞ്ചേരി സംഗമം വാൽസാളിൽ
നെയ്സെൻ്റ് ജേക്കബ്: എറണാകുളം ജില്ലയിലെ, കോലഞ്ചേരി നിവാസികളുടെ യൂ . കെ . കൂട്ടായ്മയായ യൂ. കെ. കോലഞ്ചേരി സംഗമം അതിന്റെ പത്താം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. യുകെ യിലെ ഏതാനും ചില കൊലഞ്ചേരിക്കാരുടെ നിതാന്തപരിശ്രമത്തിൻറ ഫലമായി 2012-2013 കാലത്ത് ആണ് ബ്രിസ്റ്റോളിൽ വച്ച് ആദ്യത്തെ കൂട്ടായ്മ സംഘടിപ്പിച്ചത്. അന്നുമുതൽ ഇങ്ങോട്ട് യു. കെ. യിലും, നാട്ടിലുമുള്ള …
തിരുവനന്തപുരം-ലണ്ടന്‍ പ്രതിദിന സർവീസ് വരുന്നു; ബ്രിട്ടീഷ് എയര്‍വേസ്- ഇന്‍ഡിഗോ കോഡ് ഷെയറിംഗ്
തിരുവനന്തപുരം-ലണ്ടന്‍ പ്രതിദിന സർവീസ് വരുന്നു; ബ്രിട്ടീഷ് എയര്‍വേസ്- ഇന്‍ഡിഗോ കോഡ് ഷെയറിംഗ്
സ്വന്തം ലേഖകൻ: യുകെ മലയാളികള്‍ക്ക് നേട്ടമായി തിരുവനന്തപുരത്തു നിന്നും ലണ്ടനിലേക്ക് ദിവസവും വിമാന സര്‍വ്വീസ് ആരംഭിക്കുവാന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സും ഇന്‍ഡിഗോയും തമ്മില്‍ ധാരണ. മുംബൈ വഴിയാണ് സര്‍വ്വീസ്. ഇരു വിമാനക്കമ്പനികളും ഒപ്പുവച്ച കോഡ് ഷെയറിംഗ് കരാര്‍ അനുസരിച്ച് അടുത്ത മാസം 12നു ശേഷം ഈ റൂട്ടിലെ സര്‍വീസ് ആരംഭിക്കും. ഈ കരാറിന്റെ ഭാഗമായി മുംബൈ വഴി …
എഐ ഉപയോഗിച്ച് സൃഷ്ടിച്ച പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിക്കുന്നു; സ്പെയിനിൽ വിവാദം
എഐ ഉപയോഗിച്ച് സൃഷ്ടിച്ച പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിക്കുന്നു; സ്പെയിനിൽ വിവാദം
സ്വന്തം ലേഖകൻ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൃഷ്ടിച്ച പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നതിന്റെ ഞെട്ടലിലാണ് തെക്കൻ സ്പെയിനിലെ അൽമെന്ദ്രലെജോ നഗരം. പെൺകുട്ടികളുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ നിന്നും ലഭിച്ച ഫോട്ടോകൾ ഉപയോഗിച്ചാണ് നഗ്നചിത്രങ്ങൾ സൃഷ്ടിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇതുവരെ 11-നും 17-നും ഇടയിൽ പ്രായമുള്ള 20-ലധികം പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ …
വില കൂടിയ സാധനങ്ങളിൽ വില കുറഞ്ഞ സ്റ്റിക്കർ ഒട്ടിച്ച് തട്ടിപ്പ്; സൗദിയിൽ മലയാളികൾ CCTVയിൽ കുടുങ്ങി
വില കൂടിയ സാധനങ്ങളിൽ വില കുറഞ്ഞ സ്റ്റിക്കർ ഒട്ടിച്ച് തട്ടിപ്പ്; സൗദിയിൽ മലയാളികൾ CCTVയിൽ കുടുങ്ങി
സ്വന്തം ലേഖകൻ: സൂപ്പർ മാർക്കറ്റുകളില്‍ വിലകൂടിയ സാധനത്തിന് മേൽ വില കുറഞ്ഞ സാധനങ്ങളുടെ പ്രൈസ് സ്റ്റിക്കർ പതിച്ച് തട്ടിപ്പിന് ശ്രമിച്ച മലയാളികൾ കുടുങ്ങി. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തിയത്. റിയാദിലെ പ്രമുഖ സൂപ്പർ മാർക്കറ്റിൽ നിന്ന് കുറഞ്ഞ വിലയുള്ള സാധനങ്ങളുടെ സ്റ്റിക്കർ ഇളക്കിയെടുത്ത ശേഷം വില കൂടിയ സാധനത്തിൽ പതിപ്പിച്ച് …