1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പരിസ്ഥിതി വിജ്ഞാപനം 2020: പ്രകൃതിയെ പരിധിയില്ലാതെ ചൂഷണം ചെയ്യാൻ വഴിയൊരുക്കുമെന്ന് ആശങ്ക
പരിസ്ഥിതി വിജ്ഞാപനം 2020: പ്രകൃതിയെ പരിധിയില്ലാതെ ചൂഷണം ചെയ്യാൻ വഴിയൊരുക്കുമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇഐഎ) വിജ്ഞാപനത്തെക്കുറിച്ച് വ്യാപക പ്രതിഷേധം. നിലവിലെ ചട്ടങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താനുദ്ദേശിക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ രാജ്യമാകെ നിരവധി പേരാണ് മുന്നോട്ട് വരുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍പ്പ് അറിയിക്കാനുള്ള കൂട്ടായ ശ്രമം തുടരുകയാണ്. തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തിറങ്ങിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പാരിസ്ഥിതികാനുമതിക്ക് പൊതുജനാഭിപ്രായം …
കരിപ്പൂർ വിമാന ദുരന്തം: വീണ്ടും പറന്നുയരാൻ ശ്രമിച്ചതിനു തെളിവ്; വിമാനം ഓഫ് ചെയ്തില്ലെന്നും വിദഗ്ധര്‍
കരിപ്പൂർ വിമാന ദുരന്തം: വീണ്ടും പറന്നുയരാൻ ശ്രമിച്ചതിനു തെളിവ്; വിമാനം ഓഫ് ചെയ്തില്ലെന്നും വിദഗ്ധര്‍
സ്വന്തം ലേഖകൻ: കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതായാണു കൊക്പിറ്റ് ചിത്രങ്ങൾ നൽകുന്ന സൂചനയെന്ന് വ്യോമയാന വിദഗ്ധർ. വിമാനത്തിന്റെ ത്രസ്റ്റ് ലീവർ, ടേക്ക് ഓഫ് പൊസിഷനിലാണ്. എൻജിൻ സ്റ്റാർട്ട് ലീവർ, ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്ലാപ്പുകൾ നിയന്ത്രിക്കുന്ന ലീവർ, ലാൻഡിങ് പൊസിഷനിൽ തന്നെയാണ്. അപകടത്തിനു ശേഷം വിമാനത്തിനുള്ളിൽ നിന്നു പകർത്തിയ കൊക്പിറ്റിന്റെ …
സംസ്ഥാനത്ത് ഇന്ന് 1211 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 65,410 പേര്‍ക്ക് രോഗ ബാധ
സംസ്ഥാനത്ത് ഇന്ന് 1211 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 65,410 പേര്‍ക്ക് രോഗ ബാധ
സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് 1,211 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണവും സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ …
“ആത്മനിര്‍ഭര്‍ ഭാരത്”: 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചതായി രാജ്‌നാഥ് സിങ്
“ആത്മനിര്‍ഭര്‍ ഭാരത്”: 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചതായി രാജ്‌നാഥ് സിങ്
സ്വന്തം ലേഖകൻ: ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള മികച്ച ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതിന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് പ്രതിരോധ മന്ത്രാലയമാണ്. ഇതിന്റെ ഭാഗമായി 101 ഇനങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്നും ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ …
യുഎഇയിലേക്കുള്ള സന്ദർശക വിസ: തടസ്സം ഉടൻ നീങ്ങുമെന്ന് ഇന്ത്യന്‍ സ്ഥാനപതി
യുഎഇയിലേക്കുള്ള സന്ദർശക വിസ: തടസ്സം ഉടൻ നീങ്ങുമെന്ന് ഇന്ത്യന്‍ സ്ഥാനപതി
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ വരുന്നതിനുള്ള തടസ്സം ഉടന്‍ നീങ്ങുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നും സ്ഥാനപതി പറഞ്ഞു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഇന്ത്യ ഇളവു വരുത്തുന്ന പശ്ചാത്തലത്തിലാണിത്. ഔദ്യോഗിക അറിയിപ്പ് വന്ന …
ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ “വർക്ക് ഫ്രം ഹോം” സൌകര്യവുമായി ഫെയ്സ്ബുക്ക്
ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ “വർക്ക് ഫ്രം ഹോം” സൌകര്യവുമായി ഫെയ്സ്ബുക്ക്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഫെയ്സ്ബുക് അനുമതി നല്‍കി. വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 ഡോളര്‍ അധികമായി നല്‍കുമെന്നും ഫെയ്സ്ബുക്ക് അധികൃതർ അറിയിച്ചു. കലിഫോർണിയ ആസ്ഥാനമായി പതിനാറു വർഷങ്ങൾക്ക് മുൻപാണ് (ഫെബ്രു 4, 2004) ഫെയ്സ്ബുക്ക് പ്രവർത്തനം ആരംഭിച്ചത്. “സർക്കാരിന്റേയും …
വിദേശത്ത് നിന്ന് വരുന്നവർക്ക് പുതിയ നിർദേശങ്ങളുമായി കേന്ദ്രം; 7 ദിവസം ക്വാറന്റീൻ നിർബന്ധം
വിദേശത്ത് നിന്ന് വരുന്നവർക്ക് പുതിയ നിർദേശങ്ങളുമായി കേന്ദ്രം; 7 ദിവസം ക്വാറന്റീൻ നിർബന്ധം
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ഏഴു ദിവസം ഹോട്ടൽ/ മറ്റു സ്ഥാപനങ്ങള്‍, ഏഴു ദിവസം വീടുകളിൽ ക്വാറന്റീൻ നിർബന്ധമാക്കിക്കൊണ്ട് ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഈ നിര്‍ദേശങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. യാത്രയ്ക്ക് കുറഞ്ഞത് 72 മണിക്കൂർ മുൻപ് എല്ലാവരും www.newdelhiairport.in എന്ന ഓൺലൈൻ പോർട്ടലിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ …
സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൊവിഡ്; 1715 പേർക്ക് രോഗമുക്തി; കാലവർഷ കെടുതി രൂക്ഷം
സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൊവിഡ്; 1715 പേർക്ക് രോഗമുക്തി; കാലവർഷ കെടുതി രൂക്ഷം
സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഏറ്റവും ഉയർന്ന നിലയിൽ. ഇന്ന് പുതിയതായി 1420 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ്, കോഴിക്കോട്, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലാണ് …
മണ്ണിടിച്ചിൽ ഭീഷണിയും കനത്ത മഴയും വകവെക്കാതെ പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം; 24 മരണം
മണ്ണിടിച്ചിൽ ഭീഷണിയും കനത്ത മഴയും വകവെക്കാതെ പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം; 24 മരണം
സ്വന്തം ലേഖകൻ: മൂന്നാര്‍ രാജമലയില്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി കാണാതായവരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഡീന്‍ കുര്യാക്കൊസ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മന്ത്രി …
കരിപ്പൂരിൽ മരിച്ചവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനസഹായം; സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു
കരിപ്പൂരിൽ മരിച്ചവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനസഹായം; സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു
സ്വന്തം ലേഖകൻ: കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്രസഹായം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം, സാരമായി പരുക്കേറ്റവർക്കു രണ്ടു ലക്ഷം, നിസാരപരുക്കുള്ളവർക്ക് 50,000 രൂപയും നൽകുമെന്നും പുരി വ്യക്തമാക്കി. ഇൻഷുറന്‍സ് ആനുകൂല്യത്തിനു പുറമേയാണു ധനസഹായം. …