1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആരോപണ പ്രത്യാരോപണ ങ്ങള്‍ക്കിടെ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്
ആരോപണ പ്രത്യാരോപണ ങ്ങള്‍ക്കിടെ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്
സ്വന്തം ലേഖകന്‍: ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് 256 കേന്ദ്രങ്ങളിലായി വോട്ടെടുപ്പ് നടക്കുക. കനത്ത സുരക്ഷയിലാണു മണ്ഡലം. അണ്ണാ ഡിഎംകെയുടെ ഇ. മധുസൂദനന്‍, ഡിഎംകെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ടി.വി. ദിനകരന്‍ എന്നിവര്‍ തമ്മിലാണു പ്രധാന …
ഇന്റര്‍നെറ്റിനെ തകര്‍ത്ത വനാക്രെ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ്
ഇന്റര്‍നെറ്റിനെ തകര്‍ത്ത വനാക്രെ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ്
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റിനെ തകര്‍ത്ത വനാക്രെ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ്. ലോകത്തുടനീളമുള്ള കംപ്യൂട്ടര്‍ ശൃംഖലകളെ ബാധിച്ച വനാക്രെ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് തോമസ് ബോസര്‍ട്ട് ആരോപിച്ചു. ഈ വര്‍ഷം ആദ്യമുണ്ടായ സൈബര്‍ ആക്രമണം 150 രാജ്യങ്ങളിലെ …
ബ്രിട്ടനിലെ തീവ്ര വലതുപക്ഷ കക്ഷിയായ ബ്രിട്ടന്‍ ഫസ്റ്റിന്റേയും നേതാക്കളുടേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പൂട്ട് വീണു
ബ്രിട്ടനിലെ തീവ്ര വലതുപക്ഷ കക്ഷിയായ ബ്രിട്ടന്‍ ഫസ്റ്റിന്റേയും നേതാക്കളുടേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പൂട്ട് വീണു
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ കക്ഷിയായ ബ്രിട്ടന്‍ ഫസ്റ്റിന്റേയും നേതാക്കളുടേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പൂട്ട് വീണു. ബ്രിട്ടന്‍ ഫസ്റ്റിന്റെ മുന്‍നിര നേതാക്കളായ ജയ്ദ ഫ്രാന്‍സന്റെയും പോള്‍ ഗോള്‍ഡിങ്ങിന്റെയും അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചത്. ഫ്രാന്‍സന്റെ അക്കൗണ്ടിലെ സന്ദേശം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റീട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ട്രംപിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും …
ഓഖി ചുഴലിക്കാറ്റ് വിതച്ച കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ വക 325 കോടിയുടെ അടിയന്തിര ധനസഹായം
ഓഖി ചുഴലിക്കാറ്റ് വിതച്ച കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ വക 325 കോടിയുടെ അടിയന്തിര ധനസഹായം
സ്വന്തം ലേഖകന്‍: ഓഖി ചുഴലിക്കാറ്റ് വിതച്ച കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ വക 325 കോടിയുടെ അടിയന്തിര ധനസഹായം. കെടുതി അനുഭവിക്കുന്ന കേരളത്തിനും തമിഴ്‌നാടിനും ലക്ഷദ്വീപിനും ചൊവ്വാഴ്ചത്തെ സന്ദര്‍ശനത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം പ്രഖ്യാപിച്ചത്. നേരത്തെ, തമിഴ്‌നാടിന് അനുവദിച്ച 280 കോടിക്കും കേരളത്തിനുള്ള 76 കോടിക്കും പുറമെയാണിത്. ചുഴലിക്കാറ്റില്‍ തകര്‍ന്ന 1400 …
യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങി നടന്നു, കൊച്ചി മെട്രോ നിശ്ചലമായി
യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങി നടന്നു, കൊച്ചി മെട്രോ നിശ്ചലമായി
സ്വന്തം ലേഖകന്‍: യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങി നടന്നു, കൊച്ചി മെട്രോ നിശ്ചലമായി. പാലാരിവട്ടം സ്റ്റേഷനിലാണ് യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങിയത്. ഇയാള്‍ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. ഏകദേശം അരമണിക്കൂറിന് ശേഷമാണ് മെട്രോ യാത്ര തുടര്‍ന്നത്. മലപ്പുറം സ്വദേശിയായ അലി അക്ബര്‍ ആണ് ട്രാക്കില്‍ ഇറങ്ങിയത്. പാലാരിവട്ടം സ്റ്റേഷനില്‍ വച്ച് ട്രാക്കില്‍ ഇറങ്ങിയ …
ബംഗളുരുവില്‍ നടത്താനിരുന്ന സണ്ണി നൈറ്റില്‍ നിന്ന് സണ്ണി ലിയോണ്‍ പിന്മാറി, കൂടാതെ യുവാക്കള്‍ക്ക് ഒരു ഉപദേശവും
ബംഗളുരുവില്‍ നടത്താനിരുന്ന സണ്ണി നൈറ്റില്‍ നിന്ന് സണ്ണി ലിയോണ്‍ പിന്മാറി, കൂടാതെ യുവാക്കള്‍ക്ക് ഒരു ഉപദേശവും
സ്വന്തം ലേഖകന്‍: ബംഗളുരുവില്‍ നടത്താനിരുന്ന സണ്ണി നൈറ്റില്‍ നിന്ന് സണ്ണി ലിയോണ്‍ പിന്മാറി, കൂടാതെ യുവാക്കള്‍ക്ക് ഒരു ഉപദേശവും. കന്നഡ ബാന്‍ഡുകളെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി ബംഗളൂരുവിലെ മാന്യതാ ടെക്ക് പാര്‍ക്കില്‍ സംഘടിപ്പിക്കാനിരുന്ന പുതുവത്സര പരിപാടിയായിരുന്നു സണ്ണി നൈറ്റ്‌സ്. പരിപാടിയില്‍ നിന്ന് പിന്മാറുന്നതായി ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. സണ്ണി ലിയോണ്‍ വന്നാല്‍ നഗരത്തിന്റെ സംസ്‌ക്കാരം മലീമസമാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി …
ലോകത്തിലെ ഏറ്റവും നീളമേറിയ വിവാഹ വസ്ത്രം ഫ്രാന്‍സില്‍, നീളം എട്ടു കിലോമീറ്റര്‍!
ലോകത്തിലെ ഏറ്റവും നീളമേറിയ വിവാഹ വസ്ത്രം ഫ്രാന്‍സില്‍, നീളം എട്ടു കിലോമീറ്റര്‍!
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും നീളമേറിയ വിവാഹ വസ്ത്രം ഫ്രാന്‍സില്‍, നീളം എട്ടു കിലോമീറ്റര്‍! വസ്ത്ര നിര്‍മാണത്തിന് പേരുകേട്ട കോഡ്രി നഗരത്തിലാണ് ഈ നീളന്‍ വിവാഹ വസ്ത്രം തയാറാക്കിയത്. കൃത്യമായ നീളം 8,095.40 മീറ്റര്‍. 15 പേര്‍ രണ്ടു മാസംകൊണ്ട് പല ഭാഗങ്ങള്‍ തുന്നിത്തീര്‍ത്ത് ഒരുമിച്ചു ചേര്‍ക്കുകയായിരുന്നു. ഞായറാഴ്ച ഗിന്നസ് അധികൃതര്‍ പരിശോധിച്ച് ലോകത്തിലെ ഏറ്റവും …
സംവിധായകന്‍ ജൂഡിന്റെ ‘സര്‍ക്കസ് കുരങ്ങ്’ പരിഹാസത്തിന് ‘കണ്ടം വഴി ഓടിക്കൊള്ളാന്‍’ മറുപടി നല്‍കി നടി പാര്‍വതി, സമൂഹ മാധ്യമങ്ങളില്‍ യുദ്ധം കനക്കുന്നു
സംവിധായകന്‍ ജൂഡിന്റെ ‘സര്‍ക്കസ് കുരങ്ങ്’ പരിഹാസത്തിന് ‘കണ്ടം വഴി ഓടിക്കൊള്ളാന്‍’ മറുപടി നല്‍കി നടി പാര്‍വതി, സമൂഹ മാധ്യമങ്ങളില്‍ യുദ്ധം കനക്കുന്നു
സ്വന്തം ലേഖകന്‍: സംവിധായകന്‍ ജൂഡിന്റെ ‘സര്‍ക്കസ് കുരങ്ങ്’ പരിഹാസത്തിന് ‘കണ്ടം വഴി ഓടിക്കൊള്ളാന്‍’ മറുപടി നല്‍കി നടി പാര്‍വതി, സമൂഹ മാധ്യമങ്ങളില്‍ യുദ്ധം കനക്കുന്നു. ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്റണി നേരിട്ട് വിമര്‍ശിക്കാതെ പരിഹസിച്ചപ്പോള്‍ സര്‍ക്കസ് കമ്പനി മുതലാളിമാര്‍ എന്നു വിളിച്ചാണ് ജൂഡിന് പാര്‍വതി ചുട്ട മറുപടി നല്‍കിയത്. ‘ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി …
ചൈനയില്‍ പത്തു പേരെ പൊതുജന മധ്യത്തില്‍ പരസ്യമായി തൂക്കിക്കൊന്നു, സമൂഹ മാധ്യമങ്ങളില്‍ നോട്ടീസിട്ട് ജനങ്ങളെ ക്ഷണിച്ച് അധികൃതര്‍
ചൈനയില്‍ പത്തു പേരെ പൊതുജന മധ്യത്തില്‍ പരസ്യമായി തൂക്കിക്കൊന്നു, സമൂഹ മാധ്യമങ്ങളില്‍ നോട്ടീസിട്ട് ജനങ്ങളെ ക്ഷണിച്ച് അധികൃതര്‍
സ്വന്തം ലേഖകന്‍: ചൈനയില്‍ പത്തു പേരെ പൊതുജന മധ്യത്തില്‍ പരസ്യമായി തൂക്കിക്കൊന്നു. മയക്ക്മരുന്ന്,കൊലപാതക കേസുകളില്‍ പ്രതികളായ പത്ത് പേരെയാണ് ലുഫങ്ങിലുള്ള ഒരു മൈതാനത്ത് സര്‍ക്കാര്‍ തൂക്കിലേറ്റിയത്. മരിച്ചവരില്‍ ഏഴ് പേരും മയക്ക്മരുന്ന് കേസില്‍ ജയിലിലായവരാണ്. കൊലക്കുറ്റത്തിനും കവര്‍ച്ചക്കും പിടിയിലായവരായിരുന്നു മറ്റുള്ളവര്‍. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഔദ്യോഗിക നോട്ടീസിലൂടെയാണ് തൂക്കിലേറ്റല്‍ ചടങ്ങിലേക്ക് ജനങ്ങളെ അധികൃതര്‍ ക്ഷണിച്ചത്. സൈറണ്‍ …
ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി, ജനങ്ങളുടെ വിശ്വാസത്തിനു മുന്നില്‍ തലകുനിക്കുന്നതായി മോദി
ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി, ജനങ്ങളുടെ വിശ്വാസത്തിനു മുന്നില്‍ തലകുനിക്കുന്നതായി മോദി
സ്വന്തം ലേഖകന്‍: ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി, ജനങ്ങളുടെ വിശ്വാസത്തിനു മുന്നില്‍ തലകുനിക്കുന്നതായി മോദി. ഇരു സംസ്ഥാനങ്ങളിലെയും പുതിയ സര്‍ക്കാറിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വ്യക്തമാക്കി. തന്നോടു കാണിച്ച സ്‌നേഹത്തിന് ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങളോട് നന്ദി പറയുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിലെ എന്റെ സഹോദരീ സഹോദരന്‍മാരെ നിങ്ങളെ …